അന്നജാത്ത് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പത്താം വാര്‍ഷികാഘോഷവും മതപ്രഭാഷണ പരമ്പരയും 25 മുതല്‍
Apr 22, 2017, 11:12 IST
കാസര്‍കോട്: (www.kasargodvartha.com 22.04.2017) എസ് കെ എസ് എസ് എസ് എഫ് ചെമ്പിരിക്ക ശാഖയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന അന്നജാത്ത് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പത്താം വാര്‍ഷികാഘോഷവും മതപ്രഭാഷണ പരമ്പരയും 25 ന് ആരംഭിക്കും. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി 'അന്നജാത്ത് 2017' എന്ന പേരില്‍ സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ മതപ്രഭാഷണ പരമ്പര 25 മുതല്‍ 29 വരെ മഗ്‌രിബ് നിസ്‌കാരാനന്തരം ചെമ്പിരിക്ക ദിറായത്തുല്‍ ഇസ്ലാം മദ്രസാ പരിസരത്ത് നടക്കും.
25 വൈകുന്നേരം നാല് മണിക്ക് മേല്‍പറമ്പില്‍ നിന്നും വാഹന ജാഥ നടത്തും. തുടര്‍ന്ന് ചെമ്പിരിക്ക മഖാം പരിസരത്ത് നിന്ന് വിഖായ വളണ്ടിയര്‍ അകമ്പടിയോടെയുള്ള പദയാത്ര ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ താജുദ്ദീന്‍ ചെമ്പിരിക്ക സ്വാഗതം പറയും. ചെയര്‍മാന്‍ ഹമീദ് ഹാജി കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. കീഴൂര്‍ മംഗളൂരു ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും.
അത്തിപ്പറ്റ ഉസ്താദ്, ഹമീദലി ശിഹാബ് തങ്ങള്‍, നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ കെ അബ്ദുല്ല ഹാജി, സി ബി ബാവ ഹാജി തുടങ്ങിയവരും അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ, ഉമറുല്‍ ഫാറൂഖ് ഹുദവി ബഹ്‌റൈന്‍, അബ്ദുര്‍ റസാഖ് ഫൈസി മണ്ണാര്‍ക്കാട്, അബ്ദുല്‍ നാസര്‍ മുസ്ലിയാര്‍ ആലപ്പുഴ, ഇ എം സുലൈമാന്‍ സഅദി കാഞ്ഞങ്ങാട് എന്നീ പ്രഭാഷകരും സംബന്ധിക്കും.
മജ്‌ലിസുന്നൂറോടെ പരിപാടിക്ക് സമാപനം കുറിക്കും. സമാപന സമ്മേളനത്തില്‍ സി എ ഖാദര്‍, അബ്ദുല്ലകുഞ്ഞി ഹാജി സി എ, ഖലീല്‍ ഒ എ തുടങ്ങിയവര്‍ സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Quran-class, Study class, Anniversary, Chembarika, Programme, Meeting, Annajath Qur-an study center 10th anniversary celebration.