Awareness | നാട് പേ വിഷവിമുക്തമാക്കുവാന്‍ ബോധവല്‍ക്കരണവുമായി മൃഗസംരക്ഷണ വകുപ്പ്
● പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി ബോധവൽക്കരണം.
● 2030 ഓടെ സംസ്ഥാനത്തെ പേവിഷബാധ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.
● നായയുടെ കടിയേറ്റാലുള്ള പരിചരണത്തെക്കുറിച്ചും ബോധവൽക്കരണം
കാസർകോട്: (KasargodVartha) കേരളത്തെ പേവിഷവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് ഊർജിതമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്. സമഗ്ര പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണ പ്രചരണ പരിപാടികൾ സംസ്ഥാന വ്യാപകമായി നടന്നു വരുന്നു. ഡിസംബർ 31-ന് നീലേശ്വരം ബ്ലോക്കിൽ ആരംഭിച്ച ബോധവൽക്കരണ പ്രചരണ വാഹനം, പിലിക്കോട് ഗവൺമെൻ്റ് സ്കൂളിൽ ജില്ലയിലെ ആദ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പരിപാടിയിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി. കെ. മനോജ്കുമാർ, പ്രചാരണ സ്പെഷ്യൽ ഓഫീസർമാരായ സുരേഷ്, ജിഷ്ണു, വെറ്ററിനറി ഡോക്ടർമാർ, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ, പശു സഖിമാർ തുടങ്ങിയവർ പങ്കെടുത്തു. 2030 ഓടെ സംസ്ഥാനത്തെ പേവിഷബാധ പൂർണമായും ഇല്ലാതാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മാസ്സ് ഡോഗ് വാക്സിനേഷന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ ശാക്തീകരിക്കുന്നതിനു വേണ്ടിയാണ് മിഷന്‍ റാബീസ്, സിഎഡബ്ല്യുഎ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുള്ള പേവിഷ ബോധവല്‍ക്കരണ പ്രചാരണ വാഹനം സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പേവിഷബാധ തടയുന്നതിനെക്കുറിച്ചു പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക, നായയുടെ കടി മൂലം ഉണ്ടാകുന്ന മുറിവിന്റെ ഫലപ്രദമായ പരിചരണം, പേവിഷബാധ തടയുന്നതില്‍ പ്രതിരോധ കുത്തിവെയ്പ്പിന്റെ പ്രാധാന്യം, പേവിഷബാധയ്‌ക്കെതിരായ പോരാട്ടത്തില്‍ സാമൂഹിക പങ്കാളിത്തം വളര്‍ത്തുക എന്നീ വിഷയങ്ങള്‍ സമൂഹ മധ്യത്തില്‍ അവതരിപ്പിച്ചു പൊതുജനങ്ങളില്‍ ഈ രോഗത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വാഹന പ്രചാരണ പരിപാടി തയ്യാറാക്കിയിട്ടുള്ളത്.
സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വാഹനത്തിലൂടെ പേവിഷ ബാധ സംബന്ധിച്ച വിഡിയോ ചിത്രങ്ങളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുകയും ലഘു ലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. പേ വിഷബാധയെക്കുറിച്ചു പൊതുജനങ്ങള്‍ക്കുള്ള സംശയ നിവാരണത്തിനായി അവലോകന സെഷനുകളും പ്രചാരണ പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ 2025 ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ ബീച്ചുകള്‍ കേന്ദ്രീകരിച്ചും ബേക്കല്‍ കോട്ടയിലും ബോധവല്‍ക്കരണം നടത്തി.
സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചു പ്രദര്‍ശനം നടത്തിയപ്പോള്‍ നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍, ജി. എല്‍. പി. എസ്, നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട് ജി. എല്‍.പി എസ് തെരുവത്ത്, ജി എച്ച് എസ് എസ് ഹോസ്ദുര്‍ഗ്, കാസര്‍കോട് ഗവ. കോളേജ്, കുമ്പളയില്‍ രണ്ടു ഗവണ്മെന്റ് സ്‌കൂളുകളിലും ഉപ്പളയില്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലും ബോധവല്‍ക്കരണം നടത്തി.
പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചു നടത്തിയ ബോധവല്‍ക്കരണം. ചെറുവത്തൂര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ഉദുമ, മേല്‍പ്പറമ്പ്, കുമ്പള, ഉപ്പള, ഹൊസംഗടി, പരപ്പ എന്നിവിടങ്ങളില്‍ നടന്നപ്പോള്‍ കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. മിഷന്‍ റാബിസ് പ്രചരണം ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ കുണ്ടംകുഴിയില്‍ സമാപനസമ്മേളനം നടന്നു.
#RabiesFreeKerala, #AnimalWelfare, #VaccinationDrive, #PublicHealth, #KeralaHealth, #RabiesAwareness