ജീവിതത്തില്‍ തിരിച്ചെത്താന്‍ യുവാവ് കാരുണ്യമതികളുടെ സഹായം തേടുന്നു
Feb 19, 2016, 17:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 19/02/2016) അപ്പെന്‍ഡിസൈറ്റിസ് പൊട്ടിയതിനെത്തുടര്‍ന്നു അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധന കുടുംബാംഗമായ യുവാവ് കാരുണ്യമതികളുടെ സഹായം തേടുന്നു. നടക്കാവ് കോളനിയിലെ കാവുട്ടന്‍ കുഞ്ഞിരാമന്റെ മകനും നിര്‍മാണ തൊഴിലാളിയുമായ എം അനില്‍കുമാറി(30)ന്റെ ചികിത്സക്ക് നാട്ടുകാരുടെയും ജന പ്രതിനിധികളുടെയും നേതൃത്വത്തില്‍ ചികിത്സാ ധന സഹായ കമ്മിറ്റി രൂപീകരിച്ചു.
ശരീരത്തിന്റെ ഒരു ഭാഗത്തെ തളര്‍ച്ച ബാധിച്ച നിലയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ രണ്ടാഴ്ചയോളമായി ചികിത്സ നടത്തി വരുകയാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ഇതിനകം രണ്ടു ശസ്ത്രക്രിയകള്‍ നടത്തിക്കഴിഞ്ഞു. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബത്തിന് ഇതുവരെ നടന്ന ചികിത്സാ ചിലവ് തന്നെ താങ്ങാന്‍ ആവാത്തതായി മാറിയിട്ടുണ്ട്. അനില്‍ കുമാറിന്റെ ജീവന്‍ നില നിര്‍ത്തുവാനും തുടര്‍ ചികിത്സക്കുമായി ലക്ഷങ്ങള്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വലിയ തുക സ്വരൂപിക്കാനായി നടക്കാവ് കോളനി ജോക്കി ബ്രദേഴ്‌സ് ക്ലബ്ബ് ഹാളില്‍ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി കുഞ്ഞമ്പു, ടി കുഞ്ഞിരാമന്‍, പി മനോഹരന്‍, ടി വി ഷിബിന്‍, പി രവി, പി കുഞ്ഞികൃഷ്ണന്‍, ഇ രാജേന്ദ്രന്‍, വി ജോര്‍ജ്, ജി സോമരാജന്‍, എ അല്‍ഫോണ്‍സ്, ഇ രാജേഷ് കുമാര്‍, പി സുബീഷ് എന്നിവര്‍ പ്രസംഗിച്ചു.
ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍: പി കുഞ്ഞമ്പു (ചെയര്‍മാന്‍) ടി.വി ഷിബിന്‍, പി മനോഹരന്‍ (വൈസ് ചെയര്‍മാന്‍), പി കുഞ്ഞികൃഷ്ണന്‍ (കണ്‍വീനര്‍), സനൂപ് തൈക്കീല്‍, ഇ രാജേന്ദ്രന്‍ (ജോ.കണ്‍വീനര്‍), എ അല്‍ഫോണ്‍സ് (ട്രഷറര്‍). സഹായങ്ങള്‍ തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് നടക്കാവ് ശാഖയിലെ അക്കൗണ്ട് നമ്പര്‍ 1001 (ആയിരത്തി ഒന്ന്) ലേക്ക് അയക്കാം.
Keywords : Youth, Hospital, Treatment, Kasaragod, Kanhangad, Trikaripure, Anil Kumar.