എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ തട്ട് കട തീവെച്ച് നശിപ്പിച്ചു
Jun 6, 2016, 12:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 06.06.2016) എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ തട്ട് കട അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. ഉടുമ്പുംതല പുനത്തിലെ തയ്യില്‍ അബ്ദുല്ലയുടെ ഒളവറ വായന ശാലയ്ക്ക് സമീപത്തുള്ള തട്ട്കടയാണ് തീവെച്ച് നശിപ്പിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.
എട്ടുവയസ്സുള്ള ദളിത് ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അബ്ദുല്ലയെ കഴിഞ്ഞ ദിവസം ചന്തേര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ നാട്ടില്‍ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് തീവെപ്പുണ്ടായത്.

Keywords: Kasaragod, Trikaripur, Case, Molestation-attempt, Police, Arrest, Fire, Sunday, Abdulla.