city-gold-ad-for-blogger

അംഗണ്‍വാടി കെട്ടിടം 6 വര്‍ഷമായി പാതിവഴിയില്‍; ഇപ്പോള്‍ അനാശാസ്യ കേന്ദ്രം

കളനാട്: (www.kasargodvartha.com 15.11.2014) കുട്ടികള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന അംഗണ്‍വാടി കെട്ടിടം ഇപ്പോള്‍ അനാശാസ്യക്കാരുടെ താവളമായി മാറി. ചെമ്മനാട് പഞ്ചായത്തിലെ കളനാട് അയ്യങ്കോലിലെ അംഗണ്‍വാടി കെട്ടിടമാണ് പുറത്തുനിന്നെത്തുന്ന അനാശ്യാസക്കാരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയത്.

15- ാം വാര്‍ഡില്‍ ആറ് വര്‍ഷം മുമ്പാണ് കെട്ടിടത്തിന്റെ പണി തുടങ്ങിയത്. ഏതാണ്ട് പണി പൂര്‍ത്തിയായിട്ടുണ്ട്. നാട്ടുകാരും രക്ഷിതാക്കളും അന്വേഷിച്ചപ്പോള്‍ ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് കെട്ടിടം പണി പൂര്‍ത്തിയാക്കാതിരുന്നത്.

കെട്ടിടം ഇപ്പോള്‍ കാട് മൂടിക്കിടക്കുകയാണ്. അംഗണ്‍വാടി കെട്ടിടത്തിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാരും പരിസരവാസികളും ഒപ്പ് ശേഖരണം നടത്തി ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അംഗണ്‍വാടി കെട്ടിടം 6 വര്‍ഷമായി പാതിവഴിയില്‍; ഇപ്പോള്‍ അനാശാസ്യ കേന്ദ്രം


Keywords : Kalanad, Kasaragod, Chemnad, Panchayath, Construction Plan, Building, Anganwadi, Anganwadi building on half way. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia