മുന്നറിയിപ്പില്ലാതെ അങ്കണവാടി മാറ്റി; നാട്ടുകാര്‍ക്കിടയില്‍ ആശയക്കുഴപ്പം
Oct 4, 2017, 19:58 IST
ഉദുമ: (www.kasargodvartha.com 04.10.2017) പഞ്ചായത്തിലെ അങ്കണവാടി കെട്ടിടം മുന്നറിയിപ്പില്ലാതെ മാറ്റിയത് നാട്ടുകാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. രണ്ടാം വാര്‍ഡിലെ ഈച്ചിലങ്കാലില്‍ പ്രവര്‍ത്തിച്ച 90 -ാം നമ്പര്‍ അങ്കണവാടിയാണ് ഒന്‍പതാം വാര്‍ഡായ കൊങ്ങിണിയാംവളപ്പിലേക്ക് അധികൃതരുടെ സമ്മതമില്ലാതെ മാറ്റിയത്. മൂന്ന് വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ കുട്ടികളെത്താതാണ് കെട്ടിടം മാറാന്‍ കാരണമായി പറയുന്നത്.
എന്നാല്‍ പഞ്ചായത്തിന്റെയോ ശിശുക്ഷേമ വകുപ്പിന്റെയോ അനുമതിയില്ലാതെ അങ്കണവാടി വര്‍ക്കര്‍ സ്വന്തം ഇഷ്ടപ്രകാരം കെട്ടിടം മാറുകയായിരുന്നു എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം വരെ ഇവിടെ കുട്ടികളെ അയച്ചിരുന്ന രക്ഷിതാക്കളോടു പോലും പറയാതെയാണ് അങ്കണവാടി മാറ്റിയതെന്നും അവര്‍ പറയുന്നു. രാവിലെ കുട്ടികളെ അങ്കണവാടിയില്‍ കൊണ്ടു വിടാന്‍ വന്ന രക്ഷിതാക്കള്‍ പൂട്ടിക്കിടക്കുന്ന കെട്ടിടം കണ്ട് അന്വേഷിച്ചപ്പോഴാണ് അങ്കണവാടി മാറ്റിയ കാര്യം അറിയുന്നത്. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പഞ്ചായത്തിനു പരാതി കൊടുത്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി ശിശു ക്ഷേമ വകുപ്പ് അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു. അഞ്ച് കുട്ടികളില്‍ കുറവ് പഠിക്കുന്ന അങ്കണവാടികള്‍ പൂട്ടണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട അങ്കണവാടികളെ കുട്ടികള്‍ കൂടുതല്‍ ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നു മാസങ്ങള്‍ക്കു മുന്‍പ് ആലോചിച്ചിരുന്നു. അനുയോജ്യമായ പുതിയ കെട്ടിടം ലഭിച്ചതോടെ പഞ്ചായത്ത് അധികൃതരോടോ വകുപ്പ് മേധാവികളെയോ അറിയിക്കാതെ ഒറ്റ രാത്രി കൊണ്ടാണ് നിലവിലെ അങ്കണവാടി കെട്ടിടം മാറ്റിയത്. കെട്ടിടം മാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ അറിയാത്തതാണ് ഇത്തരം അബദ്ധം പിണയാന്‍ കാരണമെന്നാണ് ടീച്ചര്‍ പറയുന്നത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ രൂക്ഷമായ പെരുമാറ്റമാണ് അങ്കണവാടികളിലെ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമെന്നും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Panchayath, Complaint, Natives, Kasaragod, Anganvadi, Children. .
Representational Image