city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂള്‍ അധ്യാപകന്‍ അനീഷിന്റെ മരണം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് 20ന് മാര്‍ച്ച്

കാസര്‍കോട്:(www.kasargodvartha.com 18.09.2014) മലപ്പുറം മുന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ.കെ. അനീഷിന്റെ മരണത്തിനുത്തരവാദികളായ സ്‌കൂള്‍ മാനേജര്‍ക്കും വിദ്യാഭ്യാസ ഉപ ഡയറക്ടറുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ 20ന് രാവിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ബന്ധു കൂടിയായ സ്‌കൂള്‍ മാനേജര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി അകാരണമായി അനീഷിനെ പിരിച്ചുവിടുകയായിരുന്നു. ഈ മരണം ആത്മഹത്യയായി എഴുതിത്തള്ളാതെ ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

അധ്യാപകരുടെ ജോലിസുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അധ്യാപകരെ താല്‍കാലികമായി ക്രമീകരിക്കുന്ന ഘട്ടത്തില്‍ ഭാഷാധ്യാപകര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നിവരുടെ കാര്യം ആലോചിച്ചിട്ടു പോലുമില്ല. നിലവില്‍ ഒമ്പതിനായിരത്തിലധികം അധ്യാപകര്‍ തസ്തിക നഷ്ടപ്പെട്ടവരായി. അധ്യാപക- വിദ്യാര്‍ഥി അനുപാതം കുറച്ച് ഇവരുടെ ജോലിസുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

പാഠപുസ്തകങ്ങള്‍ കിട്ടാത്ത ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണുള്ളത്. ഇവരുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു താല്‍പര്യവുമില്ല. കഴിഞ്ഞവര്‍ഷം നല്‍കേണ്ട യൂണിഫോം പല കുട്ടികള്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. ഈ വര്‍ഷം യൂണിഫോം നല്‍കുന്നതിനെക്കുറിച്ച് അനക്കവുമില്ല. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ അധ്യാപകരുടെ പ്രൊമോഷനും സ്ഥലംമാറ്റവും ശരിയായ രീതിയില്‍ നടക്കുന്നില്ല. പുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തണം. ഈ ആവശ്യങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി ഡിഡിഇ ഓഫീസ് പിക്കറ്റ് ചെയ്യുന്നത്. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമരം കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) ഉദ്ഘാടനം ചെയ്യും. സമരത്തില്‍ മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ വി ഗോവിന്ദന്‍, സംസ്ഥാനകമ്മിറ്റി അംഗം സി ശാന്തകുമാരി, ജില്ലാസെക്രട്ടറി കെ രാഘവന്‍, പ്രസിഡന്റ് എ പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.

സ്‌കൂള്‍ അധ്യാപകന്‍ അനീഷിന്റെ മരണം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് 20ന് മാര്‍ച്ച്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia