city-gold-ad-for-blogger

മുളിയാര്‍ ഉറ്റുനോക്കിയ മൂന്നാം വാര്‍ഡില്‍ അനീസ മന്‍സൂര്‍ മല്ലത്തിന് തിളക്കമാര്‍ന്ന ജയം

മുളിയാര്‍: (www.kasargodvartha.com 07/11/2015) മുളിയാര്‍ പഞ്ചായത്ത് ഉറ്റുനോക്കിയ മൂന്നാം വാര്‍ഡില്‍ യു.ഡി.എഫിലെ അനീസ മന്‍സൂര്‍ മല്ലത്തിന്റെ വിജയത്തിന് തിളക്കമേറെ. ബോവിക്കാനം ടൗണ്‍ മുതല്‍ ചെങ്കള പഞ്ചായത്തിന്റെ എട്ടാം വാര്‍ഡ് അതിര്‍ത്തിയായ കല്ലുകണ്ടം വരെ വ്യാപിച്ചു കിടക്കുന്ന ഏറ്റവും വലിയ വാര്‍ഡില്‍ 1840 വോട്ടുകളാണുള്ളത്.

രണ്ട് ബൂത്തുകളിലായി പോള്‍ ചെയ്ത 1322 വോട്ടുകളില്‍ യുഡിഎഫിന് 656 ഉം, ബിജെപിക്ക് 562 ഉം സി പി എമ്മിന് 104 ഉം വോട്ടുകളാണ് ലഭിച്ചത്. മുളിയാറിലെ വിമത പ്രശ്‌നവുമായി ബന്ധപ്പെട്ട് യു.ഡി.എഫിന് വോട്ടു ചെയ്യേണ്ടവരില്‍ ചിലര്‍ ബിജെപി ക്ക് വോട്ടു ചെയ്യുകയും യുഡിഎഫിനെ പരാജയപ്പെടുത്താന്‍ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

സിപിഎം അധ്യാപക സംഘടന നേതാവിന്റെ പോസ്റ്റല്‍ വോട്ട് ബിജെപിക്ക് നല്‍കുക വഴി സിപിഎം പോസ്റ്റല്‍ വോട്ടില്‍ പൂജ്യം സ്ഥാനത്തായി. ഗ്രാമപഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫീസുകള്‍ക്ക് പുറമെ ബഡ്‌സ് സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രണ്ട് യു.പി സ്‌കൂള്‍, മൂന്ന് അംഗന്‍വാടികള്‍, മുളിയാര്‍ പി.എച്ച്.സി ഉള്‍പെടെ നിരവധി സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും ഉള്‍പ്പെടുന്ന മുളിയാറിന്റെ തലസ്ഥാന വാര്‍ഡാണ് മല്ലം.

കൂടാതെ പ്രസിദ്ധമായ മല്ലം ക്ഷേത്രം, ബോവിക്കാനം, മല്ലം പള്ളി, ബോവിക്കാനം ചര്‍ച്ച് ഉള്‍പെടെ നിരവധി ആരാധനാലായങ്ങളും ഇതേ വാര്‍ഡിലാണ്. പൊതുപ്രവര്‍ത്തകനും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ മന്‍സൂര്‍ മല്ലത്തിന്റെ ഭാര്യയാണ് അനീസ.

മുളിയാര്‍ ഉറ്റുനോക്കിയ മൂന്നാം വാര്‍ഡില്‍ അനീസ മന്‍സൂര്‍ മല്ലത്തിന് തിളക്കമാര്‍ന്ന ജയം

Keywords : Muliyar, Election-2015, Result, Kasaragod, Aneesa Mansoor Mallam, UDF, Candidate.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia