city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നു; ഒടയംചാലിലെ മൂന്നുവയസുകാരന്‍ അനയിന് വേണ്ടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.01.2016) ഒടയംചാലിലെ മൂന്നുവയസുകാരന്‍ അനയിന് വേണ്ടി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നു. മാരകരോഗം ബാധിച്ച് മരണത്തോട് മല്ലിട്ടു ജീവിക്കുന്ന അനയിന്‍ എന്ന മൂന്നുവയസുകാരന്‍ നാട്ടുകാരുടെ മനസ്സലിയിക്കുന്നു. ഒടയംചാലിലെ ഓട്ടോഡ്രൈവറായ സതീശന്‍-ലതിക ദമ്പതികളുടെ മകനാണ് അനയിന്‍.

അനയ് ഇപ്പോള്‍ തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികില്‍സയിലാണ്. മുമ്പ് നടക്കുമ്പോള്‍ വേദനയുള്ളതായി കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് പിള്ളവാതമോ രക്തവാതമോ ആയിരിക്കുമെന്ന് കരുതി പലയിടത്തും പല വിധത്തിലുള്ള ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ നടത്തിയ പരിശോധനക്കൊടുവിലാണ് അനയിന് മാരകരോഗം ബാധിച്ചതായി അറിഞ്ഞത്. ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി കീമോതെറാപ്പി അടക്കമുള്ള ചികില്‍സകള്‍ക്ക് കുട്ടിയെ വിധേയമാക്കുന്നുണ്ട്.

സതീശന്‍ ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ചമായ വരുമാനം കുട്ടിയുടെ ഒരു ദിവസത്തെ ചികിത്സക്കു പോലും തികയാത്ത അവസ്ഥയാണ്.   അനയിനെ വേദനയില്ലാത്ത ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള വിദഗ്ദ ചികില്‍സ അത്യാവശ്യമാണ്. ഇനി ഉദാരമതികളുടെ അകമഴിഞ്ഞ സഹായം മാത്രമാണ് നിര്‍ദ്ധനരായ ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.

കുട്ടിയുടെ ചികില്‍സാചെലവ് ഏറ്റെടുക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ കോടോം-ബേളുര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സി മാത്യു ചെയര്‍മാനായും സന്തോഷ് ഒടയംചാല്‍ കണ്‍വീനറായും സിനു കുര്യാക്കോസ് ട്രഷറര്‍ ആയും ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ചികിത്സാസഹായ സമിതിയുടെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഒടയംചാല്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ഒടയംചാല്‍ ക്ഷീരോല്‍പ്പാദകസംഘം ഹാളില്‍ നടന്ന രൂപീകരണയോഗത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. ബാബു,  എ.സി മാത്യു, ഒടയംചാല്‍ ബദരിയ ജുമാമസ്ജിദ് ഭാരവാഹികളായ നൗഫല്‍ ലത്തീഫ്, റസാഖ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, തൊഴിലാളികള്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. സിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സന്തോഷ് സ്വാഗതം പറഞ്ഞു.

സഹായങ്ങള്‍ അയക്കേണ്ട അക്കൗണ്ട് നമ്പര്‍: ഐ.ഒ.ബി -അക്കൗണ്ട് നമ്പര്‍ 110001000009014. ഐ.എഫ്.എസ് കോഡ്: IOBA0001100.
ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നു; ഒടയംചാലിലെ മൂന്നുവയസുകാരന്‍ അനയിന് വേണ്ടി

Keywords:  Odayanchal, Kanhangad, Unknown-disease, Auto Driver, Treatment, helping hands, kasaragod,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia