city-gold-ad-for-blogger

അനയവസുത ബോളാറിന്റെ ഭരതനാട്യം 23ന്

കാസര്‍കോട്: (www.kasargodvartha.com 21.08.2014)  പ്രസിദ്ധ ഭരതനാട്യ കലാകാരിയും ബ്രിട്ടനിലെ നിരവധി അവാര്‍ഡ് ജേതാവുമായ അനയവസുത ബോളാറിന്റെ ഭരതനാട്യം 23ന് വൈകിട്ട് ആറ് മണിക്ക് ബീരന്ത്‌വയല്‍ ലളിതകലാസദനത്തില്‍ നടക്കും.

ആശ്രയ, വൃദ്ധമന്ദിരത്തിലെ അന്തേവാസികളുടെ ക്ഷേമ പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടി സുന്ദര്‍ റാവിന്റെ സ്മരണാര്‍ത്ഥമാണ് നൃത്തപരിപാടി നടത്തുന്നത്. പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കും. ഉദാരമനസ്‌ക്കര്‍ക്ക് സംഭാവന ചെയ്യാവുന്നതാണ്.

കാസര്‍കോട് ലളിതകലാസദനവും പ്രകാശ് സ്റ്റുഡിയോയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ബി.വൈ ശാരദ ടീച്ചര്‍, ചിത്രലേഖ ബോളാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അനയവസുത ബോളാറിന്റെ ഭരതനാട്യം 23ന്

Keywords : Kasaragod, Kerala, Press meet, Arts, Anayavasutha Bolar, 23rd. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia