അണങ്കൂര്‍ റെയിഞ്ച് വിദ്യാര്‍ത്ഥി ഫെസ്റ്റ് തുരുത്തി മുഹമ്മദിയ്യ ചാമ്പ്യന്മാര്‍
Apr 23, 2012, 22:00 IST

അണങ്കൂര്‍: അണങ്കൂര്‍ റെയിഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷനും ജംഇയ്യത്തുല്‍ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി ഫെസ്റില്‍ 238 പോയിന്റ് നേടി തുരുത്തി മുഹമ്മദിയ്യ മദ്രസ ഓവറോള്‍ ചാമ്പ്യന്മാരായി. സൂപ്പര്‍ സീനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മദ്രസക്കുള്ള അവാര്‍ഡും തുരുത്തി നേടി. മുഹമ്മദ് ഫാരിസ് കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട. വിജയികളെ സ്റാഫ് കൌണ്‍സില്‍ യോഗം അഭിനന്ദിച്ചു. സി.എസ്. മുഹമ്മദ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. ഉസാം മൌലവി, വി.കെ. ജുനൈദ് മൌലവി, മജീദ് മൌലവി, സിദ്ദീഖ് മൌലവി സംസാരിച്ചു.
Keywords: Anangoor, Student, Festival, Kasaragod