ഇസ്‌ലാമിക കലാമേള സ്‌കൂള്‍ കലോത്സവങ്ങളേക്കാള്‍ മികച്ചത്: ചെര്‍ക്കളം
Apr 28, 2012, 22:07 IST
തുരുത്തി: ഇസ്‌ലാമിക കലാമേളകള്‍ സ്‌കൂള്‍ കലോത്സവങ്ങളേക്കാള്‍ മികച്ചതാണെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. അണങ്കൂര്‍ റൈഞ്ച് ഇസ്‌ലാമിക് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായ തുരുത്തി മുഹമ്മദിയ്യ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡണ്ട് ടി.എച്ച്.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല അവാര്‍ഡ് വിതരണം ചെയ്തു. തുരുത്തി മുദരീസ് ടി.കെ.അഹമ്മദ് ഫൈസി അനുമോദന പ്രഭാഷണം നടത്തി. ടി.എ.എം.ഷാഫി, ടി.എം.അബൂബക്കര്‍, ടി.എ.മുഹമ്മദ് കുഞ്ഞി, ടി.എ.അബൂബക്കര്‍, ടി.സെഡ്.മുഹമ്മദ് കുഞ്ഞി, ടി.കെ.അഷറഫ്, സി.എസ്.മുഹമ്മദ് മുസ്‌ലിയാര്‍, ഉസാം മൗലവി, ടി.എ.സാബിത്ത്, ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.എ.സൈനുല്‍ ആബിദീന്‍, ടി.എ.അഷറഫ് പ്രസംഗിച്ചു.
Keywords: Anangoor range islamic kalamela, Thiruthi, Cherkalam Abdulla, Kasaragod