ആനച്ചാല്‍ നുസ്‌റത്തുല്‍ ഇസ്ലാം സ്വലാത്ത് മജ്‌ലിസ് സമാപിച്ചു
Aug 20, 2016, 09:30 IST
കോട്ടപ്പുറം: (www.kasargodvartha.com 20.08.2016) ആനച്ചാല്‍ നുസ്‌റത്തുല്‍ ഇസ്ലാം എജുക്കേഷണല്‍ കോംപ്ലക്‌സില്‍ പ്രതിമാസം നടന്ന് വരുന്ന സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയും സമാപനിച്ചു. അസ്സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ ബുഖാരി വളപട്ടണം നേതൃത്വം നല്‍കി. അബ്ദുല്‍ റഹ് മാന്‍ അശ്‌റഫി ഉല്‍ബോധനം നടത്തി. ഹാഫിള് നിസാമുദ്ദീന്‍ മഹ് മൂദി അഴിത്തല, ജാബിര്‍ സഖാഫി കോടംപുഴ, എം വി എ സിദ്ദീഖ് മൗലവി, സിദ്ദീഖ് സഖാഫി ഫലാഹ് നഗര്‍, ആനച്ചാല്‍ മുഹമ്മദ് കുഞ്ഞി ഹാജി, ടി പി മഹ് മൂദ് ഹാജി ആനച്ചാല്‍ സംബന്ധിച്ചു.
ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പും പരിപാടിയില്‍ നടന്നു. കുറാ തങ്ങള്‍ സ്ഥാപിച്ച മജ് ലിസ് എല്ലാ ഇംഗ്ലീഷ് മാസവും മൂന്നാമത്തെ വെള്ളിയാഴ്ചയാണ് നടക്കുന്നത്. പ്രാര്‍ത്ഥനാ സംഗമത്തിന് സ്ഥാപന സെക്രട്ടറി എ പി അബ്ദുല്ല സ്വാഗതവും ഹാഫിള് നിസാമുദ്ദീന്‍ മഹ് മൂദി നന്ദിയും പറഞ്ഞു.
Keywords: kasaragod, swalath-majlis-anniversary, Anachal, Kottappuram, Nusrathul Islam Educational Complex, Hajj class.

Keywords: kasaragod, swalath-majlis-anniversary, Anachal, Kottappuram, Nusrathul Islam Educational Complex, Hajj class.