city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | ഗസ്സയിലെ അമേരിക്കൻ നീക്കം ഫലസ്തീനികളെ നാടുകടത്താനുള്ള ഗൂഢതന്ത്രമെന്ന് ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്

Dr. Hussain Saqafi Chullikkode delivering a speech at the 19th Uroos Mubarak of Sayyid Thahirul Ahdal Thangal in Puthige.
Photo: Arranged

● 'അമേരിക്കയുടെ നടപടികൾ ധിക്കാരപരം'.
● 'സമാധാനകാംഷികൾ ഐക്യപ്പെടണം'.
● മുഹിമ്മാത്തിൽ ത്വാഹിർ തങ്ങൾ ഉറൂസ് വൈകീട്ട് സമാപിക്കും. 

പുത്തിഗെ: (KasargodVartha) ഗസ്സയുടെ പുനർനിർമ്മാണം എന്ന പേരിൽ അമേരിക്കൻ പ്രസിഡന്റ് നടത്തുന്ന പുതിയ നീക്കങ്ങൾ ഫലസ്തീൻ ജനതയെ ഗസ്സയിൽ നിന്നും തുടച്ചുനീക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. മുഹിമ്മാത്തിൽ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക രാജ്യങ്ങളെ നിശബ്ദമാക്കി ഫലസ്തീൻ രാഷ്ട്രത്തിന് മേൽ അമേരിക്ക നടത്തുന്നത് തികഞ്ഞ ധിക്കാരമാണ്. സാമ്രാജ്യത്വത്തിനെതിരെ സമാധാനകാംഷികൾ ഐഖ്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സയ്യിദ് ത്വാഹിറുൽ അഹ്ദൽ ജന മനസ്സിൽ ഇടം നേടാനായത് ലാളിത്യവും വിനയവും സഹനശീലവും കൊണ്ടാണ്. വിദ്യാർത്ഥികളും പൊതുപ്രവർത്തകരും മാതൃകയാക്കേണ്ട സൽഗുണങ്ങളുടെയും പ്രതിരൂപമായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് നാളുകളായി പുത്തിഗെ മുഹിമ്മാത്തിൽ നടന്നുവരുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പത്തൊമ്പതാമത് ഉറൂസ് മുബാറകിന് ഞായറാഴ്ച വൈകിട്ട് ആത്മീയ സമ്മേളനത്തോടെ സമാപനമാകും. സമാപന സമ്മേളനത്തിനെത്തുന്ന ആയിരങ്ങൾക്ക് തബറുക് വിതരണത്തോടെയാണ് ഉറൂസിന് സമാപനം കുറിക്കുന്നത്. രാവിലെ 11ന് നടന്ന മൗലിദ് സദസ്സിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി. 

വൈകിട്ട് 4.30ന് ഖത്തം ദുആ ചടങ്ങുകൾക്ക് സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സ്വാലിഹ് സഅദി തളിപ്പറമ്പ നേതൃത്വം നൽകും. ഉറൂസ് സമാപനമായി വൈകിട്ട് 6.30 മുതൽ അഹ്ദലിയ്യ ആത്മീയ സമ്മേളനം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ സമസ്ത വൈ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. 

കെ പി അബൂബക്കർ മുസ്ലിയാർ പട്ടുവം, അബ്ദുൽ റഹ്മാൻ മുസ്ലിയാർ പരിയാരം, സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് ജലാലുദീൻ അൽ ബുഖാരി, സയ്യിദ് ഷഹീർ അൽ ബുഖാരി, സയ്യിദ് ഇസ്മായീൽ ഹാദി തങ്ങൾ ഉജിരെ, ഡോ. മുഹമ്മദ് ഫാസിൽ റസ്വി കാവൽകട്ട, നൗഫൽ സഖാഫി കളസ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, സി പി ഉബൈദുല്ല സഖാഫി, അബ്ദുൽ റഷീദ് നരിക്കോട്, ഡോ. അബൂബക്കർ, അബൂ സുഫ്‌യാൻ ഇബ്രാഹിം മദനി, അബ്ദുൽ റഹ്‌മാൻ മദനി ജെപ്പു, കെ കെ മുഹ്‌യദ്ദീൻ കാമിൽ സഖാഫി, ഹാഫിസ് സുഫ്‌യാൻ സഖാഫി കർണാടക, അനസ് അമാനി പുഷ്പഗിരി, ബശീർ മദനി നിലഗിരി, കൽത്തറ അബ്ദുൽ ഖാദിർ മദനി, ഹഫീള് സഅദി കൊടഗ് തുടങ്ങിയവർ സംസാരിക്കും.

Dr. Hussain Sakafi Chullikkode warns that the American move in Gaza is a conspiracy to expel Palestinians. He criticizes America's actions and calls for unity among peace lovers. He also remembers Sayyid Thahirul Ahdal Thangal's virtues and announces the conclusion of the Putthige Uroos Mubarak.

#Palestine #Gaza #AmericanConspiracy #Peace #Unity #UroosMubarak

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia