കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ കഥ പറയുന്ന 'അമീബ': പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു
Feb 26, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 26.02.2016) മനോജ് കാന സംവിധാനം ചെയ്ത കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കുറിച്ചുള്ള ആദ്യ ഫീച്ചര്‍ ചിത്രമായ 'അമീബ' യുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുവണ്ടി തോട്ടത്തിലെ ഒരു തൊഴിലാളിയുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തിലേക്ക് പതുക്കെ വന്നുമൂടുന്ന ദുരന്തത്തിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് സംവിധായകന്‍ ഈ സിനിമയിലൂടെ കാണിച്ചുതരുന്നത്.
കാസര്‍കോട് മെഹ്ബൂബ് തിയ്യറ്റര്‍ കോംപ്ലക്‌സിലെ കന്യക ടാക്കീസില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ലീലാകുമാരിയമ്മ, ജി ബി വത്സന്‍, പ്രവീഷ്, ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Endosulfan, Release, Inauguration, Kasaragod, Film, Theater, Kerala.