city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രോഗിയുമായി മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മറ്റൊരു ദൗത്യവുമായി ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍

കാസര്‍കോട്: (www.kasargodvartha.com 09.12.2017) രോഗിയുമായി മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മറ്റൊരു ദൗത്യവുമായി ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍. കാസര്‍കോട് പള്ളം റോഡിലെ ഇബ്രാഹിമിനെ (68) മംഗളൂരു എ.ജെ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ആര്‍ സി സിയിലേക്കെത്തിക്കുന്ന ദൗത്യമാണ് ആംബുലന്‍സ് ഡ്രൈവറായ ഉദുമ മുക്കുന്നോത്തെ ഹസന്‍ ഏറ്റെടുത്തിരിക്കുന്നത്. ഓള്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ സഹായത്തോടെയാണ് രോഗിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതെന്ന്്് ജില്ലാ പ്രസിഡണ്ട് മൂനീര്‍ ചെമ്മനാട് പറഞ്ഞു.

വൈകിട്ട് മംഗളൂരു എ.ജെ ആശുപത്രിയില്‍ നിന്നും രോഗിയുമായി പുറപ്പെട്ട ആംബുലന്‍സ് ഇപ്പോള്‍ വടകരയിലെത്തിയതായാണ് വിവരം. എല്ലാ സ്ഥലങ്ങളിലും പോലീസിന്റെയും ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും സഹായത്തോടെയാണ് ആംബുലന്‍സ് കടത്തിവിടുന്നത്. റോഡില്‍  മാര്‍ഗ തടസം ഇല്ലാതാക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഇടപെടലും നടത്തുന്നുണ്ട്. ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ ഉദുമയിലെ ഐസിയു ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുപോകുന്നത്. അവശ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്താനായി മറ്റൊരു ഐസിയു ആംബുലന്‍സും രോഗിയുമായി പോകുന്ന ആംബുലന്‍സിനെ പിന്തുടരുന്നുണ്ട്. ഇതു കൂടാതെ വഴികാട്ടിയായി എല്ലാ സ്ഥലത്തു നിന്നും മൂന്നാമതൊരു ആംബലന്‍സും അകമ്പടി പോകുന്നുണ്ട്. ഇതുകൂടാതെ പോലീസിന്റെ അകമ്പടിയും ആംബുലന്‍സിനുണ്ട്.

എ.ജെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇബ്രാഹിമിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അത്യാസന്നനിലയിലാത്. തിരുവനന്തപുരം ആര്‍ സി സിയുമായി ബന്ധുപ്പെട്ടപ്പോള്‍ വിദഗ്ദ്ധ ചികിത്സക്കായി എത്രയും പെട്ടെന്ന് അവിടേക്ക് എത്തിക്കാനായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രോഗിയെ റോഡ് മാര്‍ഗം ആംബുലന്‍സില്‍ കൊണ്ടുപോയത്. പുലര്‍ച്ചെയ്ക്കു മുമ്പു തന്നെ രോഗിയെ തിരുവനന്തപുരത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേഴ്‌സിന്റെ സേവനവും ആംബുലന്‍സിനുണ്ട്.

ആഴ്ചകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഹൃദയ തകരാര്‍ മൂലം ഗുരുതരവാസ്ഥയിലായ ലൈബയെ മണിക്കൂറുകള്‍ക്കുള്ളില്‍ പരിയാരത്തു നിന്നും തിരുവന്തപുരത്തേക്കെത്തിച്ച സംഭവം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ദൗത്യം മറ്റൊരു ആംബുലന്‍സ് ഡ്രൈവര്‍ ഏറ്റെടുത്തിരിക്കുന്നത്.

Watch Video

രോഗിയുമായി മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് മറ്റൊരു ദൗത്യവുമായി ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Ambulance, Ambulance going to Thiruvananthapuram with patient from Mangalore

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia