ഒരു ജീവനാണ് സാറേ, രക്ഷിക്കാനുള്ള ഓട്ടമാണ്; തലപ്പാടിയില്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി വീട്ടമ്മയുടെ ജീവന്‍ രക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ സുഭാഷിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി
Mar 31, 2020, 13:50 IST
കാസര്‍കോട്: (www.kasargodvartha.com 31.03.2020) തലപ്പാടിയില്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി വീട്ടമ്മയുടെ ജീവന്‍ രക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ സുഭാഷിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി. പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെ ആംബുലന്‍സ് ഡ്രൈവര്‍ സുഭാഷാണ് രക്ത സമ്മര്‍ദം കാരണം തലയില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ ചാലിങ്കാല്‍ സ്വദേശിനി യശോദ(62)യെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞദിവസം രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം നടന്നത്. മാവുങ്കാലിലെ ആശുപത്രിയില്‍ വെച്ച് ഉടന്‍ മംഗളൂരുവിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ആംബുലന്‍സ് ഡ്രൈവര്‍ സുഭാഷിനെ വിളിച്ചു. ദൗത്യം ഏറ്റെടുക്കാന്‍ സുഭാഷ് സധൈര്യം മുന്നോട്ട് വരികയായിരുന്നു.
ആതലപ്പാടിയിലെത്തിയപ്പോള്‍ കര്‍ണാടക പോലീസ് ആംബുലന്‍സിന് കൈ കാണിച്ചു. എന്നാല്‍ അത് വകവക്കാതെ മുന്നോട്ടെടുത്തു. അപ്പോഴാണ് കര്‍ണാടക ആരോഗ്യവകുപ്പിന്റെ വാഹനം കടത്തിവിടുന്നതിനായി ബാരിക്കേഡ് നീക്കുന്നത് കണ്ടത്. ഉടന്‍ പിറകെ കൂടുതല്‍ പോലീസെത്തും മുമ്പേ നാടകീയമായി ബാരിക്കേഡുക്കളില്‍ ഇടിക്കാതെ കടന്നുപോവുകയായിരുന്നു. പത്തുമിനുട്ടിനകം മംഗളൂരുവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലെത്തിച്ചതോടെ രോഗിയുടെ ജീവന്‍ രക്ഷിക്കാനായി.
പോലീസ് കൈ കാണിച്ചപ്പോള്‍ ആംബുലന്‍സ് നിര്‍ത്തിയിരുന്നെങ്കില്‍ രോഗി മരിച്ചുപോകുമായിരുന്നെന്ന് ആംബുലന്‍സ് ഡ്രൈവര്‍ സുഭാഷ് വ്യക്തമാക്കുന്നു. മംഗളൂരുവില്‍ തുടര്‍ ചികിത്സയ്ക്കു പോകാനാതെ ഏതാനും രോഗികള്‍ കാസര്‍കോട്ട് മരണപ്പെട്ടിരുന്നു. ഇതിനിടെയാണ് 25കാരനായ സുഭാഷ് ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാനായി മറ്റൊന്നും വകവെക്കാതെ ആംബുലന്‍സില്‍ പറന്നത്. സുഭാഷിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Keywords: Kasaragod, Kerala, News, Thalappady, Police, Ambulance, Driver, Saved, Hospital, Ambulance driver crossed Karnataka border without permission for saving a live