ആംബുലന്‍സില്‍ കടത്തുകയായിരുന്ന മദ്യവുമായി ഡ്രൈവര്‍ അറസ്റ്റില്‍
Jan 22, 2017, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/01/2017) ആംബുലന്‍സില്‍ കടത്തുകയായിരുന്ന മദ്യവുമായി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. മടിക്കൈ സ്വദേശിയായ 24 കാരനാണ് നാല് ലിറ്റര്‍ മദ്യവുമായി പിടിയിലായത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവാസി കൂട്ടായ്മയില്‍ വാങ്ങിയ ആംബുലന്‍സിലാണ് യുവാവ് മദ്യം കടത്താന്‍ ശ്രമിച്ചത്.
അജാനൂര്‍ ഇഖ്ബാല്‍ ജംഗ്ഷനില്‍ വെച്ചാണ് അഡീ. എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മദ്യക്കടത്ത് പിടികൂടിയത്. വാഹന പരിശോധന നടത്തുന്നതിനിടെ സംശയം തോന്നി പോലീസ് ആംബുലന്‍സ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നീട് ഇടപെടലുകളെ തുടര്‍ന്ന് ആംബുലന്‍സ് വിട്ടതായാണ് വിവരം. അലാറം മുഴക്കി ഓടുന്ന ആംബുലന്‍സുകള്‍ പോലീസ് പരിശോധിക്കാറില്ല. ഇതിന്റെ മറവില്‍ കള്ളക്കടത്ത് നടക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.

Keywords: Kasaragod, Kerala, Kanhangad, arrest, Police, Driver, Liquor, Ambulance driver arrested with liquor.