കിന്നിമാണി ദേവസ്ഥാനം: വാര്‍ത്ത വാസ്തവ വിരുദ്ധം
Sep 11, 2012, 18:00 IST
കാസര്‍കോട്: അംബിലഡുക്ക പൂമാണി കിന്നിമാണി ദൈവസ്ഥാനത്തില്‍ ബംബ്രാണ കുടുംബത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് ദൈവസ്ഥാനം ഭാരവാഹി ബംബ്രാണ വിശ്വനാഥ ആള്‍വ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ പ്രണാപ്കുമാര് ആള്‍വ, രാമണ്ണ ആള്‍വ എന്നിവര്‍ നല്കിയ കേസില്‍ മേല്ക്കോടതിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രമാണങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ബംബ്രാണ കുടുംബത്തിലെ മുതിര്‍ന്ന ആളായ തനിക്ക് ദൈവസ്ഥാനത്തിന്റെ ആസ്തികളിലുള്പ്പെടെ സമ്പൂര്‍ണ അധികാരമുണ്ടെന്നും വിശ്വനാഥ ആള്‍വ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ നാരായണഷെട്ടി, തിമ്മണ്ണആള്വ, പ്രദീപ്കുമാര്റൈ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Temple, Case, Press meet, Court, Court Order, Kerala, Poomanai Kinnimani