നല്ല വായനക്കാരന് ഒരിക്കലും ചീത്തയായ മനുഷ്യനാകാന്‍ ആവില്ല: അംബികാസുതന്‍ മാങ്ങാട്
Jun 25, 2015, 16:40 IST
കാസര്‍കോട്: (www.kasargodvartha.com 25/06/2015) രണ്ടു വരി കവിത മനസിലുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാനോ അഴിമതി ചെയ്യാനോ കഴിയില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയം സംയുക്താഭിമുഖ്യത്തില്‍ ഹോസ്ദുര്‍ഗ്ഗ് ജിഎച്ച്എസ്ല്‍ സംഘടിപ്പിച്ച വായനാവാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം. നല്ല വായനക്കാരന് ഒരിക്കലും ചീത്തയായ മനുഷ്യനാകാന്‍ ആവില്ല അവന് അന്യന്റെ കൈപിടിച്ച് സഹായിക്കാനേ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് വായന മരിച്ചിട്ടില്ല. പണ്ട് വായിക്കുന്നതിനേക്കാള്‍ വലിയ ശതമാനം ആളുകള്‍ ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നു. വായന അറിവിനപ്പുറമുളള തിരിച്ചറിവിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. സര്‍ഗ്ഗാത്മകമായ രചനകള്‍ മനുഷ്യന് വിവേകവും നല്‍കുന്നു. വിവേകവുമുളള മനുഷ്യന് ഒരിക്കലും മാഗി പോലുളള വിഷപദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുവാന്‍ സാധിക്കുന്നില്ല. അഗാധമായ ദുഖത്തില്‍ നിന്നും നിലവിളികളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ് മികച്ച രചനയുടെ ഉത്ഭവം. ഇങ്ങിനെയുളള രചനകള്‍ മനുഷ്യനെ അസ്വസ്ഥതയില്‍ നിന്നും സ്വാസ്ഥത്തിലേക്ക് നയിക്കുന്നുവെന്നും എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. ജാനകിക്കുട്ടി അധ്യക്ഷത വഹിച്ചു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കെ.വി രാഘവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് ഡിഇഒ സൗമിനി കല്ലത്ത് ഗുരുവന്ദന പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് ഡിഇഒ കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വിഎച്ച്എസ്എസ് ലെ അധ്യാപക അവാര്‍ഡ് ജേതാവ് ഇ.പി ഷാജിത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, കാസര്‍കോട് എസ്എസ്എ പ്രൊജക്ട് ഓഫീസര്‍ എം. ബാലന്‍, ഹൊസ്ദൂര്‍ഗ് എഇഒ ടി.എം സദാനന്ദന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒ.വി മോഹനന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.വി ജയരാജ്, സി.കെ ഭാസ്‌ക്കരന്‍, കാവുങ്കല്‍ നാരായണന്‍, ഇ. രാഘവന്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത മജിഷ്യന്‍ ബാലചന്ദ്രന്‍കൊട്ടോടിയുടെ അക്ഷരജാലം മാജിക് ഷോയും അരങ്ങേറി.
Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍
Keywords: Kasaragod, Kerala, Poem, Ambikasuthan Mangad speech in reading weak program.
Advertisement: