city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Victory | ചാനൽ റിയാലിറ്റി ഷോയിൽ ഫ്‌ലാറ്റ് നേടിയ കലാകുടുംബത്തിൽ നിന്നുമെത്തിയ അമയയ്ക്ക് ഉറുദു ഗസൽ ആലാപനത്തിൽ ഒന്നാം സ്ഥാനം

Amaya Wins First Prize in Urdu Ghazal, From a Family of Artists
KasargodVartha Photo

● ശനിയാഴ്ച ഹയർ സെകൻഡറി നടകത്തിലും നാടൻ പാട്ടിലും അമയ മത്സരിക്കുന്നുണ്ട്. 
● ചാനൽ മ്യൂസിക് റിയാലിറ്റി ഷോ വിജയികളെങ്ങുന്നത് കലാസ്നേഹികളായ കുടുംബം.

ഉദിനൂർ: (KasargodVartha) ചാനൽ ഫാമിലി മ്യൂസിക് ഷോയിൽ ഫ്‌ലാറ്റ് നേടിയ കലാകുടുംബത്തിൽ നിന്നും എത്തിയ അമയയ്ക്ക് ഉറുദു ഗസൽ ആലാപനത്തിൽ ഒന്നാം സ്ഥാനം. കാഞ്ഞങ്ങാട് അരയിയിലെ പ്രമോദ് - കൃഷ്ണാ പ്രമോദ് ദമ്പതികളുടെ മകൾ കെ പി അമയയാണ് ഉറുദു ഗസൽ ആലാപനത്തിൽ എ ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം നേടിയത്.

ശനിയാഴ്ച ഹയർ സെകൻഡറി നടകത്തിലും നാടൻ പാട്ടിലും അമയ മത്സരിക്കുന്നുണ്ട്. നാടകത്തിൽ പ്രധാന കഥാപാത്രത്തെയാണ് അമയ അവതരിപ്പിക്കുന്നത്. ഡാൻസ്, പാട്ട്, വര എന്നിവയിലും മികവ് പുലർത്തുന്നുണ്ട്.

കൈരളി ചാനൽ ഏതാനും വർഷം മുമ്പ് നടത്തിയ ഫാമിലി മ്യൂസിക് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിച്ചതിന് അമയയുടെ കുടുംബത്തിന് ഫ്‌ലാറ്റ് സമ്മാനമായി കിട്ടിയിരുന്നു. കലയെ സ്നേഹിക്കുന്ന മാതാപിതാക്കളിൽ നിന്നും നല്ല പ്രോത്സാഹനം ലഭിക്കുന്നതാണ് തൻ്റെ നേട്ടത്തിന് പിന്നിലെന്ന് അമയ പറയുന്നു.

#Amaya #UrduGhazal #Talent #Music #CulturalFest #StudentAchievements

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia