city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമാസ്‌ക് സന്തോഷ് നഗര്‍ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് 16,17 തീയ്യതികളില്‍

അമാസ്‌ക് സന്തോഷ് നഗര്‍ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് 16,17 തീയ്യതികളില്‍
ചെങ്കള: കലാ-കായിക-സാംസ്‌ക്കാരിക രംഗത്ത് 26 വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന അമാസ്‌ക് സന്തോഷ് നഗറിന്റെ ആഭിമുഖ്യത്തില്‍ അമാസ്‌ക് മിഡിലിന്റെ മൂന്നാമത് സഹാറാ ഫ്ലഡ്‌ലൈറ്റ് അമാസ്‌ക് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 16,17 തീയ്യതികളില്‍ നടക്കും. ഏഴ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.

പി. കരുണാകരന്‍ എം.പി. മത്സരം ഉദ്ഘാടനം ചെയ്യും. മഹ്മൂദ് കുഞ്ഞിക്കാനം അധ്യക്ഷത വഹിക്കും. നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, പി.ബി. അഹ്മദ് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തും. വിജയികള്‍ക്കുള്ള സമ്മാനദാനം ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, വൈസ് പ്രസിഡന്റ് ഖദീജ മഹ്മൂദ് എന്നിവര്‍ നല്‍കും.

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ബി. ഡിവിഷന്‍ ചാമ്പ്യന്മാരായ അമാസ്‌കിനും മാനേജര്‍ക്കുമുള്ള നെക്കര ബിസിനസ് ഗ്രൂപ്പിന്റെ ഉപഹാരം അമാസ്‌ക് ഹൈപ്പവര്‍കമ്മിറ്റി നല്‍കും. വിദ്യാഭ്യാസ രംഗത്തെ സേവനം പരിഗണിച്ച് എന്‍.എ. അബൂബക്കറിനെ പി. കരുണാകരന്‍ എം.പി. ആദരിക്കും. ജില്ലാ ബി ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ അമാസ്‌ക് ടീം അംഗങ്ങള്‍ക്ക് അമാസ്‌ക് മിഡിലിന്റെ ഉപഹാരം എന്‍.എ. നെല്ലിക്കുന്ന് നല്‍കും.

ഫുട്‌ബോള്‍ മത്സരത്തില്‍ വിജയികളാകുന്ന ടീമിന് 30,999 രൂപ, 20,999 രൂപ, ട്രോഫി എന്നിങ്ങനെ സമ്മാനങ്ങള്‍ നല്‍കും.

Keywords: AMASC, Cherkala, Football, P.Karunakaran-MP, Kerala, Kasaragod, Amasc Premier League 2013 Season 3, Adhamen's Arts and Sports club, Sahara Flood Light Ground, AMASC Middle, Award, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, AMASC Santhosh Nagar flood light football tournament

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia