city-gold-ad-for-blogger

അമാസ്‌ക് സന്തോഷ് നഗര്‍ മയ്യിത്ത് പരിപാലന സാമഗ്രികള്‍ ജമാഅത്ത് കമ്മിറ്റിക്ക് കൈമാറി

സന്തോഷ് നഗര്‍: (www.kasargodvartha.com 16.04.2016) അമാസ്‌ക് ഖത്തര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സന്തോഷ് നഗര്‍ ജുമുഅത്ത് പള്ളിക്ക് നല്‍കുന്ന മയ്യിത്ത് പരിപാലന കട്ടില്‍, കുളിപ്പിക്കുന്ന കട്ടില്‍, അതിനാവശ്യമായ ടെന്റ് എന്നിവ പള്ളി കമ്മിറ്റിക്ക് കൈമാറി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് അമാസ്‌ക് ചെയര്‍മാന്‍ കെ ശാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി ഖത്തീബ് അബ്ദുര്‍ റസാഖ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. അമാസ്‌ക് സൗദി കണ്‍വീനര്‍ റിയാസ് സ്വാഗതം പറഞ്ഞു.

ജമാഅത്ത് ഭാരവാഹികള്‍, അമാസ്‌ക് യു എ ഇ കണ്‍വീനര്‍ മുനീര്‍ എം ഇ എസ,് മറ്റു അമാസ്‌ക് ഭാരവാഹികള്‍, ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍, മറ്റു മെമ്പര്‍മാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സാമഗ്രികളുടെ കൈമാറ്റം അമാസ്‌ക് ഖത്തര്‍ കമ്മിറ്റി കണ്‍വീനര്‍ റഷീദ് ജമാഅത്ത് ഭാരവാഹികള്‍ക്ക് കൈമാറി.

ചടങ്ങില്‍ അമാസ്‌ക് യു എ ഇ കമ്മിറ്റി അംഗങ്ങളായ നിയാസ് സി കെ, ലത്തീഫ്, അമാസ്‌ക് സൗദി കമ്മിറ്റി അംഗം മുസ്തഫ സി കെ എന്നിവര്‍ക്ക് സ്വീകരണവും, ഖത്തര്‍ അമാസ്‌ക് കണ്‍വീനര്‍ റഷീദ് ഖത്തറിന് യത്രയയപ്പും നല്‍കി.
അമാസ്‌ക് സന്തോഷ് നഗര്‍ മയ്യിത്ത് പരിപാലന സാമഗ്രികള്‍ ജമാഅത്ത് കമ്മിറ്റിക്ക് കൈമാറി

അമാസ്‌ക് സന്തോഷ് നഗര്‍ മയ്യിത്ത് പരിപാലന സാമഗ്രികള്‍ ജമാഅത്ത് കമ്മിറ്റിക്ക് കൈമാറി

അമാസ്‌ക് സന്തോഷ് നഗര്‍ മയ്യിത്ത് പരിപാലന സാമഗ്രികള്‍ ജമാഅത്ത് കമ്മിറ്റിക്ക് കൈമാറി

Keywords: AMASC, Santhosh Nagar, UAE, Saudi, Qatar, Team AMASC, Kasaragod, Masjid.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia