പാസ് ലഭിച്ച് മണല്‍ ലഭിക്കാത്തവര്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു
Nov 20, 2013, 16:15 IST
കാസര്‍കോട്: പോര്‍ട്ട് കടവുകളുടെ ടെണ്ടര്‍ നടപടിയോടനുബന്ധിച്ച് സെപ്തംബര്‍ രണ്ട് മുതല്‍ പോര്‍ട്ട് മണല്‍ വിതരണം നിര്‍ത്തിവെച്ചിരുന്ന സാഹചര്യത്തില്‍ പ്രസ്തുത തീയ്യതികളില്‍ ഇ-മണല്‍ സംവിധാനം വഴി പോര്‍ട്ട് മണല്‍ ബുക്ക് ചെയ്തവര്‍ക്ക് ഘട്ടംഘട്ടമായി ബദല്‍ സംവിധാനത്തിലൂടെ മണല്‍ ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ആദ്യഘട്ടമായി സെപ്തംബര്‍ രണ്ട് മുതല്‍ അഞ്ച് വരെ മണല്‍പാസ് ലഭിച്ചവര്‍ക്കാണ് ബദല്‍ സംവിധാനം ഏര്‍പെടുത്തിയിട്ടുള്ളത്. പോര്‍ട്ട് കടവുകളില്‍ നിന്നും മണല്‍ എടുക്കുവാന്‍ കഴിയാതിരുന്ന അച്ചാംതുരുത്തി, കൈതക്കാട്, മാട്ടുമ്മല്‍ കടവുകളില്‍ പാസ് ലഭിച്ചവരൊഴികെയുള്ള ഉപഭോക്താക്കളില്‍ സെപ്തംബര്‍ രണ്ടാം തീയ്യതിയിലേക്ക് പാസ് ലഭിച്ചവര്‍ക്ക് നവംബര്‍ 25 തീയ്യതി മണല്‍ ലഭിക്കുന്നതാണ്.
സെപ്തംബര്‍ മൂന്നാം തീയ്യതിയിലേക്ക് പാസ് ലഭിച്ചവര്‍ക്ക് നവംബര്‍ 26 ാം തീയ്യതിയും നാലാം തീയ്യതിയിലേക്ക് പാസ് ലഭിച്ചവര്‍ക്ക് നവംബര്‍ 27 ാം തീയ്യതിയും അഞ്ചാം തീയ്യതിയിലേക്ക് പാസ് ലഭിച്ചവര്‍ക്ക് നവംബര്‍ 28 ാം തീയ്യതിയും പോര്‍ട്ട് മണല്‍ ലഭിക്കുന്നതാണ്. മണല്‍ വില സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചതിനാല്‍ വിലവ്യത്യാസം ഗുണഭോക്താക്കള്‍ അതാത് കടവുകളില്‍ അടക്കേണ്ടതാണ്.
മൂന്ന് ടണ്ണിനായി 2690 രൂപ അടച്ചിട്ടുള്ളവര്‍ 160 രൂപ അധികമായും അഞ്ച് ടണ്ണിനായി 4310 രൂപ അടച്ചിട്ടുള്ളവര്‍ 440 രൂപ അധികമായും ഏഴ് ടണ്ണിനായി 5930 രൂപ അടച്ചിട്ടുള്ളവര്‍ 720 രൂപ അധികമായും മണല്‍ എടുക്കുന്ന സമയത്ത് അതാത് കടവുകളില്‍ തന്നെ അടക്കേണ്ടതാണ്. സെപ്തംബര്‍ ആറ് മുതല്‍ 21 വരെ പോര്‍ട്ട് മണല്‍ പാസ് ലഭിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്കുള്ള ബദല്‍ സംവിധാനത്തെ സംബന്ധിച്ചും അച്ചാംതുരുത്തി-കൈതക്കാട്-മാട്ടുമ്മല്‍ കടവുകളിലേക്ക് പാസ് ലഭിച്ചവര്‍ക്കുള്ള ബദല്‍ തീയതികളെ സംബന്ധിച്ചും പ്രത്യേക അറിയിപ്പ് പിന്നീട് നല്‍കുന്നതാണ്. പുതുക്കിയ തീയ്യതിക്കായി കലക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ബദല്‍ തീയ്യതിയെ സംബന്ധിച്ച് പിന്നീട് നേരിട്ട് അറിയിക്കുന്നതാണ്.
മണല്‍ വിതരണം സുഗമമായി നടപ്പാക്കുന്നതിന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ഗുണഭോക്താക്കളും ഇപ്പോള്‍ ലഭിച്ചിട്ടുള്ള പാസ് തന്നെ ഉപയോഗിച്ചാല്‍ മതിയെന്ന് കലക്ടര്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Sand, Pass, Alternative, Facility, Distribution, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752