ചിക്കന്‍ മാലിന്യ സംസ്‌കരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി
Apr 23, 2020, 20:23 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2020) ജില്ലയില്‍ ചിക്കന്‍ മാലിന്യ സംസ്‌കരണ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച തുറന്ന് പ്രവര്‍ത്തിക്കാം. അഞ്ച് പേര്‍ മാത്രമേ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ പാടുള്ളൂ.മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഉപാധികളോടെ അനുമതി നല്‍കി. കിനാനൂര്‍ -കരിന്തളം, നീലേശ്വരം എന്നിവിടങ്ങളിലെ ചിക്കന്‍ മാലിന്യ സംസ്‌കരണ സ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. നീറ്റുകക്ക കുമ്മായമാക്കി മാറ്റുന്ന സ്ഥാപനങ്ങള്‍ക്ക് ബുധന്‍ ,വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെയായിരിക്കും പ്രവര്‍ത്തന സമയം
ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലും തലപ്പാടിയിലും അതിര്‍ത്തി കടന്ന് അവശ്യ സാധനങ്ങളുമായി വരുന്ന ലോറികള്‍ കര്‍ശന പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിലേക്കും ജില്ലയിലേക്കും പോകുന്ന വാഹനങ്ങള്‍ ജില്ലയുടെ പരിധിയില്‍ നിര്‍ത്തിയിടാന്‍ പാടില്ല. മത്സ്യം കയറ്റി കൊണ്ടുവരുന്ന കണ്‍ടെയ്നര്‍ തുറന്ന് പരിശോധിക്കാനും തീരുമാനമായി. ജില്ലാ കലക്ടറാണ് ഇതുസംബന്ധച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്.

Keywords: Kasaragod, Kerala, News, Chicken, Waste, allowed to open chicken waste replanting centers