'തൃക്കരിപ്പൂരില്‍ സബ് ട്രഷറി അനുവദിക്കണം'
Jun 11, 2012, 19:00 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ സബ് ട്രഷറി അനുവദിക്കണമെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സി.പി.എം. ഭരണകാലത്തുണ്ടായ ഉത്തരവിന്റെ വെളിച്ചത്തില്‍ നിലവിലുള്ള ട്രഷറി നിര്‍ത്തലാക്കുകയും പഞ്ചായത്തിലെ മത്സ്യ ഭവന്‍ തൃക്കരിപ്പൂരില്‍നിന്നും ചെറുവത്തൂരിലെ വാടക കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തതിനാല്‍ തൃക്കരിപ്പൂരിന്റെ വികസനം മുരടിപ്പിച്ചതായി യോഗം ആരോപിച്ചു.വൈസ് പ്രസിഡണ്ട് എസ്.കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂരില്‍ പഞ്ചായത്തില്‍നിന്ന് വ്യാപാര ലൈസന്‍സ്, കെട്ടിട നിര്‍മ്മാണ അനുമതി എന്നിവ എത്രയുംവേഗം കിട്ടുന്നതിന് നടപടി ഉണ്ടാക്കാന്‍ ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു.
വി.കെ.ബാവ, ടി.പി. അബ്ദുല്ലക്കുഞ്ഞി, അഡ്വ. എം.ടി.പി. കരീം, വി.ടി. ഷാഹുല്‍ ഹമീദ്, ഒ.ടി.അഹമ്മദ്ഹാജി, എം.എ.സി.കുഞ്ഞബ്ദുല്ല ഹാജി, ശംസുദ്ദീന്‍ ആയിറ്റി,എന്‍.അബ്ദുല്ല, കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി, റസാഖ് പുനത്തില്‍, സത്താര്‍ മണിയനൊടി, കെ. മുഹമ്മദ്കുഞ്ഞി ഹാജി, എം.ഇസ്മയില്‍, ടി.വി. അബ്ദുല്‍ വഹാബ്, ഇബ്രാഹിം തട്ടാനിച്ചേരി, കെ.പി. മുഹമ്മദ്, എം.കെ. മഹമൂദ്, കെ.അബ്ദുല്ല, എ.കെ. ഹാഷിം, എം.ഇബ്രാഹിം, കെ.എം.കുഞ്ഞി, എ.ജി. നൂറുല്‍ അമീന്‍, കെ.പി. ലത്തീഫ്, എ.ജി. അമീര്‍ ഹാജി, പി.എസ്. നജീബ് പ്രസംഗിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജോ.സെക്രട്ടറി എ.ജി.സി. ബഷീര്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞു. ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട് സ്വാഗതം പറഞ്ഞു.
Keywords: Sub treasuary, Trikaripur, Kasaragod