കാസര്‍കോട് ജില്ലയില്‍ ഹോട്ട് സ്പോട്ടിന് പുറത്തുള്ള പ്രദേശങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി തുടരാന്‍ അനുമതി; ഒരിടത്തും പൊതുഗതാഗതം അനുവദിക്കില്ല
Apr 23, 2020, 19:29 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2020) ജില്ലയില്‍ ഹോട്ട് സ്പോട്ടിന് പുറത്തുള്ള പ്രദേശങ്ങളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ തുടരാം. ഇതുപ്രകാരം അഞ്ച് പേരില്‍ കൂടാതെയുള്ള ഗ്രൂപ്പുകളായി ആകെയുള്ളവരില്‍ 33 ശതമാനം പേര്‍ക്ക് തൊഴിലെടുക്കാം. തൊഴിലാളികള്‍ മാസ്‌കും കയ്യുറകളും ധരിച്ചിരിക്കണം. കൂടാതെ ഒരു മീറ്റര്‍ ശാരീരികഅകലവും നിര്‍ബന്ധമായും പാലിക്കണം. ജലദോഷം, പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തൊഴിലെടുക്കരുത് .
60 വയസ്സിന് മുകളിലുള്ളവര്‍, അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍ എന്നിവരും തൊഴിലെടുക്കരുത്. തൊഴിലുറപ്പ് പദ്ധതി ഈ കാലയളവില്‍ പ്രവര്‍ത്തിക്കുന്നത് പൊതു ആസ്തി നിര്‍മ്മാണത്തിന് മാത്രമായിരിക്കണം. സ്വകാര്യ ആസ്തി വികസനത്തിന് പാടില്ല.
കാസര്‍കോട്,കാഞ്ഞങ്ങാട് നഗരസഭകളിലും ചെമ്മനാട്, മുളിയാര്‍, ചെങ്കള, മൊഗ്രാല്‍പൂത്തൂര്‍, ഉദുമ, മധൂര്‍ എന്നീ പഞ്ചായത്തുകളും ആണ് ഹോട്ട്സ്പോട്ടായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങള്‍.
ജില്ലയില്‍ ഒരിടത്തും പൊതുഗതാഗതം അനുവദിക്കില്ല
മെയ് മൂന്ന് വരെ ജില്ലയില്‍ ഒരിടത്തും പൊതുഗതാഗത സംവിധാനം അനുവദിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എന്നാല്‍ ഹോട്ട്സ്പോട്ട് അല്ലാത്ത മേഖലകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഓടാം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ചികിത്സയ്ക്കും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. തിങ്കള്‍,ബുധന്‍ വെള്ളി എന്നീ ദിവസങ്ങളില്‍ ഒറ്റ നമ്പറിലുള്ള വാഹനങ്ങളും ചൊവ്വ,വ്യാഴം,ശനി എന്നീ ദിവസങ്ങളില്‍ ഇരട്ട നമ്പരിലുള്ള വാഹനങ്ങളും നിരത്തിലിറക്കാം. ഞായറാഴ്ച ഗുഡ്സ് വാഹനങ്ങളെയും നിരത്തിലിറങ്ങാന്‍ അനുവദിക്കും. ബൈക്കില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ. കാറില്‍ രണ്ട് പേരേ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. ഡ്രൈവറും പിറകില്‍ ഒരാളും മാത്രം. അനാവശ്യ യാത്രകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് കേസ് എടുക്കും.
Keywords: Kasaragod, Kerala, News, District, Permission, Allow for restart Employment projects