city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയിലെ ഹോട്ട് സ്‌പോട്ട് ഇതര പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി; കൃഷി- കാര്‍ഷികാനുബന്ധ മേഖലകളിലും ഇളവ്, ഹോം ഡെലിവറിയും നടത്താം

കാസര്‍കോട്: (www.kasargodvartha.com 24.04.2020) ഹോട്ട് സ്‌പോട്ട് ഇതര പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാമെന്ന്  ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ വഴി സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ നല്‍കാന്‍ പാടുള്ളു. അമിത ചാര്‍ജ്ജ് ഈടാക്കാനും പാടില്ല. അക്ഷയ കേന്ദ്രത്തിനകത്ത് എ സി  പ്രവര്‍ത്തിപ്പിക്കരുത്. ഒരു സമയത്ത് ഒരു വ്യക്തി  മാത്രമേ  അക്ഷയ കേന്ദ്രത്തിനകത്ത് പ്രവേശിക്കാന്‍ പാടുള്ളൂ. സാമൂഹ്യ അകലം പാലിക്കണം. സാനിറ്റെസര്‍ ഉപയോഗിച്ച് കൈ ശുചീകരിച്ചതിന് ശേഷം മാത്രമേ   പ്രവേശിക്കാവൂ. മാസ്‌ക് ധരിക്കണം. അക്ഷയ കേന്ദ്രങ്ങളുടെ  പ്രവര്‍ത്തി സമയം രാവിലെ 11 നും വൈകുന്നേരം അഞ്ചിനും ഇടയിലാണ്. ഹോട്ട് സ്‌പോട്ട് മേഖലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കരുത്.

കൃഷി കാര്‍ഷികാനുബന്ധ മേഖലകളില്‍ ഇളവ്

ജില്ലയിലെ ഹോട്ട് സ്‌പോട്ട് ഇതര പ്രദേശങ്ങളില്‍ കാര്‍ഷിക പ്രവര്‍ത്തികള്‍ പുനരാരംഭിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് പറഞ്ഞു. ജില്ലയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനാണ് ഈ നടപടി. കോവിഡ്-19 നിര്‍വ്യാപന മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. കാര്‍ഷിക അനുബന്ധ വ്യവസായങ്ങളായ റബര്‍, കശുവണ്ടി, നാളികേരം, തേന്‍ സംസ്‌കരണവുമായി ബന്ധപ്പെട്ട മേഖലകളില്‍ നിയന്ത്രണം പാലിച്ച് പ്രവര്‍ത്തികള്‍ പുനരാരംഭിക്കാം.ഒരു ഗ്രൂപ്പില്‍ അഞ്ചില്‍ അധികം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉടമകള്‍ ഉറപ്പു വരുത്തണം.
കാസര്‍കോട് ജില്ലയിലെ ഹോട്ട് സ്‌പോട്ട് ഇതര പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി; കൃഷി- കാര്‍ഷികാനുബന്ധ മേഖലകളിലും ഇളവ്, ഹോം ഡെലിവറിയും നടത്താം

കേരള വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ് എന്നിവയുടെ  വിവിധ പദ്ധതികളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം. ഈ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജലദൗര്‍ലഭ്യം നികത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു

മുടങ്ങി കിടക്കുന്ന സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് നടത്താന്‍ അനുമതി  നല്‍കി.  സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് അനുവദനീയമായ എണ്ണം തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാം. പുതിയ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത് മെയ് മൂന്നിന്  ശേഷം മാത്രമേ  പരിഗണിക്കൂ. എന്നാല്‍ മുടങ്ങിപ്പോയതോ അവസാന ഘട്ടത്തില്‍ നില്‍ക്കുന്നതോ ആയ വീട് നിര്‍മ്മാണം  പൂര്‍ത്തീകരിക്കാന്‍ അനുമതി നല്‍കി.   ഷോപ്പിംഗ് കോംപ്ലക്സുകള്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ക്ക് അനുമതിയില്ല.  വീട് നിര്‍മ്മാണത്തിലേര്‍പ്പെടുന്നവര്‍ കോവിഡ് 19 നിര്‍വ്യാപനത്തിനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

സോളാര്‍ പാര്‍ക്കിന്റെ നിര്‍മ്മാണം തുടരുന്നതിന്  അനുമതിയായി. പുലിക്കുന്നിലെ കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളിന്റെ അറ്റകുറ്റപണി നടത്താന്‍ അനുമതി നല്‍കി. പുത്തിഗൈ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കിന്‍ഫ്രാ പാര്‍ക്കിലെ വ്യവസായ സംരംഭങ്ങളിലെ തൊഴിലാളികള്‍ പുറത്ത് പോകില്ലെന്ന വ്യവസ്ഥയില്‍ വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്  ജില്ലാ കളക്ടര്‍ അനുമതി നല്‍കി. എന്നാല്‍ കിന്‍ഫ്രാ പാര്‍ക്കിന്റെ മധൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട  ഭാഗത്തെ വ്യവസായ  സംരംഭങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.  മധൂര്‍ പഞ്ചായത്ത്ഹോട്ട് സ്‌പോട്ടില്‍  ഉള്‍പ്പെട്ടതിനാലാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാത്തത്. ജില്ലയിലെ ഹോട്ട് സ്‌പോട്ട് ഇതര പ്രദേശങ്ങളിലെ പ്ലൈവുഡ് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.

ഹോം ഡെലിവറി നടത്താം

ഹോട്ട് സ്‌പോട്ട് ഇതര പ്രദേശങ്ങളിലെ ഒരു പഞ്ചായത്തിലോ ,മുനിസിലിപ്പാലിറ്റിയിലോ അതത് പരിധിയില്‍ മാത്രം  ഭക്ഷ്യവസ്തുക്കള്‍ ഹോം ഡെലിവറി  നടത്താന്‍  അനുമതി നല്‍കും. ഹോം ഡെലിവറി നടത്തുന്നവര്‍ നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ ശുചീകരിക്കുകയും മാസ്‌ക്,ഗ്ലൗസ് എന്നിവ ധരിക്കുകയും വേണം. തിരിച്ചറിയല്‍ കാര്‍ഡും കയ്യില്‍ സൂക്ഷിക്കണം. ഹോം ഡെലിവറി നടത്തുന്നവര്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍  പാലിക്കുന്നുണ്ടെന്ന് പോലീസ്  ഉറപ്പു വരുത്തണം. ഹോം ഡെലിവറി നടത്തുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ കേരള എ പിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരം നടപടി സ്വീകരിക്കും.


Keywords: Kasaragod, Kerala, News, Akshayakendra, COVID-19, Allow for open Akshaya center in non hot spot places

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia