city-gold-ad-for-blogger

കുളം മൂടണമെന്നാവശ്യപ്പെട്ട യുവാക്കളെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ആക്ഷേപം

കുളം മൂടണമെന്നാവശ്യപ്പെട്ട യുവാക്കളെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ആക്ഷേപം
കാസര്‍കോട്: ഒരാളുടെ മരണത്തിനിടയാക്കിയ കുളം മൂടണമെന്നാവശ്യപ്പെട്ട യുവാക്കളെ  കള്ളകേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. ചെര്‍ക്കള, പാടി ബാരിപ്പാടിയിലെ ഒരുകൂട്ടം യുവാക്കളെയാണ് കള്ളകേസില്‍ കുടുക്കുന്നതായി ആക്ഷേപമുയര്‍ന്നത്.

ഒരുവര്‍ഷം മുമ്പ് നാട്ടുകാരനായ രാഘവന്‍(50) എന്നയാള്‍ വഴിയരികിലെ കുളത്തില്‍ വീണ് മരിച്ചതിനെ തുടര്‍ന്ന് കുളം മൂടണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുളത്തിന് ചെറിയ കമ്പിവേലി മാത്രമാണുള്ളത്. നിരവധി വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് നടന്നുപോകുന്നത് ഇതുവഴിയാണ്. പാടി വിദ്യാരണ്യ എല്‍.പി സ്‌കൂള്‍, എടനീര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എടനീര്‍ സ്വാമിജി ഹയര്‍സെക്കന്‍ഡറി, ചെര്‍ക്കള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ നടന്നുപോകുന്ന വഴിക്കാണ് കുളമുള്ളത്.

ബുധനാഴ്ച രാത്രി വഴിയിലൂടെ നടന്നുപോകുകയായിരുന്ന പാടിയിലെ രഞ്ജിത്ത്(26) എന്ന യുവാവിനെ തൊട്ടടുത്ത വീട്ടുകാര്‍ കല്ലെറിഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ വാക്കേറ്റവും കൈയ്യാകളിയും നടന്നിരുന്നു. ഇതിന്റെ പേരിലാണ് യുവാക്കളെ വീടാക്രമിച്ച് അഞ്ചോളം പേരെ പരിക്കേല്‍പ്പിച്ചാതായുള്ള പരാതിയില്‍ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. തികച്ചും ഉപയോഗശൂന്യമായ കുളമാണെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ക്ക് കവുങ്ങിന് ജലസേചനത്തിനായി മറ്റൊരു കുളവും കിണറും ബോര്‍വെല്ലും ഉണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അപകടം പതിയിരിക്കുന്ന കുളം മൂടണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. കല്ലേറില്‍ പരിക്കേറ്റ രഞ്ജിത്തിനെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Keywords: Kasaragod, Pond, Trap case, Youth's 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia