city-gold-ad-for-blogger

Allegation | അമ്മയ്ക്കും മക്കൾക്കും സിപിഎം പ്രാദേശിക നേതാക്കളുടെ ഊരുവിലക്കെന്ന് ആരോപണം

നീലേശ്വരം: (KasaragodVartha) പാലായിൽ അമ്മയ്ക്കും മക്കൾക്കും സിപിഎം പ്രാദേശിക നേതാക്കളുടെ ഊരുവിലക്കെന്ന് ആരോപണം. വീട്ടുപറമ്പിലെ തേങ്ങ പറിക്കാൻ തൊഴിലാളികളുമായി എത്തിയപ്പോൾ കയ്യേറ്റവും തെറിവിളിയും ഭീഷണിയും നടത്തിയെന്നാണ് പരാതി. പാലായി സ്വദേശി രാധയ്ക്കും മക്കൾക്കും നേരെ അതിക്രമം നടന്നുവെന്നാണ് ആക്ഷേപം.


Allegation | അമ്മയ്ക്കും മക്കൾക്കും സിപിഎം പ്രാദേശിക നേതാക്കളുടെ ഊരുവിലക്കെന്ന് ആരോപണം

തേങ്ങ പറിക്കാനെത്തിയ തൊഴിലാളിയെ കയ്യേറ്റം ചെയ്യുകയും തേങ്ങ വെട്ടിയിടാൻ ഉപയോഗിക്കുന്ന വാക്കത്തി പിടിച്ചുവാങ്ങിക്കുകയും ചെയ്തതായി ഇവർ പറയുന്നു. അതിക്രമത്തെ ചോദ്യം ചെയ്തപ്പോൾ പോയി കേസ് കൊടുക്കൂവെന്നും പിണറായിയാണ് ഇവിടെ ഭരിക്കുന്നതെന്ന് ആക്രോശിക്കുകയും ചെയ്തതായും വീട്ടമ്മ ആരോപിക്കുന്നു. അക്രമത്തിൻ്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച പെൺകുട്ടിക്ക് നേരെ തെറിയഭിഷേകം നടത്തിയതായും ആരോപണമുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
  
Allegation | അമ്മയ്ക്കും മക്കൾക്കും സിപിഎം പ്രാദേശിക നേതാക്കളുടെ ഊരുവിലക്കെന്ന് ആരോപണം


Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Crime, Allegation, Allegation that attacked by CPM activists.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia