സുനിലിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ബി ജെ പി
Oct 30, 2019, 20:57 IST
കാസര്‍കോട്: (www.kasargodvartha.com 30.10.2019) ചൗക്കി ബെദ്രടുക്കയിലെ സുനിലിന്റെ അപകടമരണത്തില്‍ ദൂരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ച സാഹചര്യത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തണമെന്ന് ബി ജെ പി കാസര്‍കോട് മണ്ഡലം കമ്മറ്റി നേതൃയോഗം ആവശ്യപ്പെട്ടു. സുനിലിനെ കഴിഞ്ഞ ഒക്ടോബര്‍ 25ന് വൈകിട്ടാണ് അപകടത്തില്‍പെട്ട നിലയില്‍ റോഡരികില്‍ കണ്ടെത്തിയത്. അപകടസമയത്ത് അതുവഴി കടന്ന് പോയ കാര്‍ ദുരൂഹതയുണര്‍ത്തുന്നതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകാത്തത് സംശയമുളവാക്കുന്നതാണെന്ന് വീട് സന്ദര്‍ശിച്ച ബി ജെ പി നേതാക്കളോട് ബന്ധുക്കള്‍ പറഞ്ഞു. അടിയന്തമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷിക്കണമെന്ന് നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കുഡ്ലു മാരാര്‍ജി ഭവനില്‍ നടന്ന യോഗത്തില്‍ ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്. സെക്രട്ടറി എന്‍ സതീഷ്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എം സുധാമ ഗോസാഡ, മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാരന്‍ കുദിരപ്പാടി, എസ് സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് സമ്പത്ത് പെര്‍നടുക്ക, ബി ജെ പി മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് രാധാകൃഷ്ണ സുര്‍ലു, മെമ്പര്‍ സുമിത്രമയ്യ, രവീന്ദ്ര റൈ ഷിറിബാഗിലു തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, BJP, Chowki, Allegation on Sunil's accidental death
< !- START disable copy paste -->