city-gold-ad-for-blogger

റോഡ് നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ അനുമതി ഡി സി സി നേതാവ് അട്ടിമറിച്ചതയി ആരോപണം


റോഡ് നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ അനുമതി ഡി സി സി നേതാവ് അട്ടിമറിച്ചതയി ആരോപണം
ഇടയിലക്കാട് കൈപ്പാട്-ഭുവനേശ്വരി ക്ഷേത്രം റോഡ് നിര്‍മ്മാണത്തിനായി തെങ്ങുകള്‍ മുറിച്ചു മാറ്റിയ നിലയില്‍


തൃക്കരിപ്പൂര്‍: വര്‍ഷങ്ങളായി നട്ടുനനച്ച കായ്ഫലമുള്ള തെങ്ങുകളും ഫല വൃക്ഷങ്ങളും മുറിച്ചുമാറ്റി റോഡിനായി കാത്തിരുന്ന ഇടയിലക്കാട് ദ്വീപ് നിവാസികളുടെ പ്രതീക്ഷ തകര്‍ത്തുകൊണ്ട് ഡി സി സി നേതാവിന്റെ അവിഹിത ഇടപെടല്‍. വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട് കൈപ്പാട്-ഭുവനേശ്വരി ക്ഷേത്രം റോഡിന്റെ മറവില്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ അട്ടിമറിച്ച തീരദേശ നേതാവായ ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ പ്രദേശത്തെ റോഡ് നിര്‍മാണ കമ്മിറ്റി പരസ്യമായി രംഗത്തെത്തി.

സി പി ഐ ഇടയിലെക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നിവേദനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഓര്‍ഡര്‍ നമ്പര്‍ 128-2012 പ്രകാരം കൈപ്പാട്-ഭുവനേശ്വരി ക്ഷേത്രം റോഡിന് 74 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെണ്ടര്‍ നടപടികള്‍ ആരംഭിച്ച ഘട്ടത്തിലാണ് പ്രസ്തുത ഫണ്ട് വലിയപറമ്പ് സ്വദേശിയായ ഡിസിസി നേതാവിന്റെ വീടിനടുത്തേക്കുള്ള റോഡിനുവേണ്ടി അട്ടിമറിച്ചെന്നാണ്് നാട്ടുകാരുടെ ആരോപണം. 74 ലക്ഷം രൂപയുടെ എസ്റിമേറ്റ് റദ്ദ് ചെയ്യുകയും തിരുവനന്തപുരത്തെ ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് ഡിപ്പാര്‍ട്ട്മെന്റില്‍ അവിഹിത ഇടപെടലിലൂടെ 95 ലക്ഷം രൂപയുടെ പുതിയ എസ്റിമേറ്റ് തയ്യാറാക്കി നല്‍കുകായിരുന്നുവെന്ന് റോഡ് നിര്‍മാണ കമ്മിറ്റി പ്രവര്‍ത്തകരും നാട്ടുകാരും ആരോപിച്ചു.

വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്ന് റോഡിന്റെ പ്രാരംഭ നടപടികള്‍ക്കായി അനുവദിച്ച 4.5 ലക്ഷം രൂപയും പുതിയ എസ്റിമേറ്റ് നല്‍കിയതോടെ റദ്ദാവുകയും ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലെക്കാട് കൈപ്പാട്- ഭുവനേശ്വരി ക്ഷേത്രം റോഡിനുവേണ്ടി ഫെബ്രുവരിയില്‍ തുക അനുവദിക്കുകയും ചെയ്തിരുന്നു. പ്രാരംഭ നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് ഡിസിസി നേതാവിന്റെ അവിഹിത ഇടപെടല്‍ ഇടയിലെക്കാട് നിവാസികള്‍ക്ക് തിരിച്ചടിയായത്.

Keywords: Kaippad road,Edyilekkad,Trikaripur,Kasaragod



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia