city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വകലാശാലയില്‍ മേധാവിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും കുടിയേറ്റം

കാഞ്ഞങ്ങാട്: കാസര്‍കോട് പുതുതായി ആരംഭിച്ച കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന മിക്ക നിയമനങ്ങളും അനധികൃതമാണെന്ന് സൂചന പുറത്തുവന്നു. ഇപ്പോള്‍ നിയമനം കിട്ടിയ പ്യൂണ്‍ മുതല്‍ അധ്യാപകര്‍വരെ സ്ഥാപന മേധാവിയുടെ നാട്ടുകാരോ ബന്ധുക്കളോ ആണെന്ന് വ്യക്തമായി.

മേധാവിയുടെ നാട്ടുകാരുടെ കുടിയേറ്റമാണ് യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍വകലാശാലയുടെ കാസര്‍കോട് ആസ്ഥാനത്ത് നടന്നത്. നിയമിക്കപ്പെട്ട മൂന്ന് ഡീന്‍മാര്‍ മേധാവിയുടെ സ്വന്തം രൂപതയില്‍പ്പെട്ടവരാണ്. കേന്ദ്രസര്‍വകലാശാലയില്‍ ഡീന്‍ നിയമനത്തില്‍ മേധാവിയുടെ സ്വന്തക്കാര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിരവധി യോഗ്യതയുള്ള പ്രൊഫസര്‍മാര്‍ കൂടികാഴ്ചക്കെത്തിയെങ്കിലും അവരെ ആരെയും നിയമിച്ചില്ല. പകരം അസോസിയേറ്റ് പ്രൊഫസര്‍മാരുടെ നിയമനം നടത്തി മേധാവി കൈകഴുകയായിരുന്നു മേധാവി. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു അധ്യാപകനെ നിയമിച്ചിട്ടുണ്ടെങ്കിലും യോഗ്യത ഇല്ലാത്ത ഇയാള്‍ക്ക് ഡീനിന്റെ ചുമതല നല്‍കി.

കേന്ദ്ര സര്‍വകലാശാലയില്‍ മേധാവിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും കുടിയേറ്റംഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസര്‍ തസ്തികയില്‍ ഉന്നതരായ ഒരുപാട് ശാസ്ത്രജ്ഞര്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നെങ്കിലും അവരെയൊക്കെ പാടെ തഴയുകയും ആ തസ്തിക ഒഴിച്ചിട്ട് മേധാവിയുടെ നാട്ടിലുള്ള ഒരു സ്വകാര്യ കോളേജിലെ അധ്യാപകനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുകയായിരുന്നു. യോഗ്യതയുള്ളവര്‍ ഇന്റര്‍വ്യൂവിന് എത്തിയിട്ടും ഒബിസി സംവരണ വിഭാഗത്തിലുള്ള അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ ആരെയും നിയമിക്കാതെ അത് ഒഴിച്ചിട്ടിരിക്കുകയാണ്. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമനം കിട്ടിയ അഞ്ചില്‍ മൂന്ന് പേരും സ്ഥാപന മേധാവിയുടെ സ്വന്തം സമുദായത്തില്‍പ്പെട്ടവരാണ്. സര്‍വകലാശാലയില്‍ നിയമിക്കപ്പെട്ട 18 ഓളം അസോസിയേറ്റ് പ്രൊഫസര്‍മാരില്‍ 10 പേരും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍പ്പെട്ടവരും മേധാവിയുടെ അടുത്ത ബന്ധുക്കളും സമുദായക്കാരുമാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സര്‍വകലാശാലയുടെ ഭരണകാര്യം നിയന്ത്രിക്കുന്നതിന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റിട്ടേര്‍ഡ് ചെയ്ത 65 കാരനായ വ്യക്തിയെ വന്‍തുക ശമ്പളം നല്‍കി ഇവിടെ സ്‌പെഷ്യല്‍ അസിസ്റ്റന്റായി നിയമനം നല്‍കിയിട്ടുണ്ട്.

പുതുതായി തുടങ്ങുന്ന എന്‍വയോണ്‍മെന്റ് സയന്‍സ് ഹെഡ്ഡായി തൃശ്ശൂരിലെ ഒരു സ്വകാര്യ കോളേജില്‍ നിന്ന് റിട്ടേര്‍ഡ് ചെയ്ത വ്യക്തിയെയാണ് നിയമിച്ചത്. ജിനോമിക്‌സ് സയന്‍സ് വിഭാഗത്തില്‍ യോഗ്യരായവരെ തിരഞ്ഞെടുക്കാതെ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി ഒരു വ്യക്തിയെ നിയമിച്ചതും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. ആനിമല്‍ സയന്‍സ് വിഭാഗത്തില്‍ മൂന്ന് തസ്തികകളില്‍ നിയമനം നടന്നിരുന്നു. ഇവിടെ വിസിറ്റിംഗ് പ്രൊഫസറായി ജോലി നോക്കുന്ന അധ്യാപകന്‍ ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നു. ഇയാള്‍ മുമ്പ് പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വിഭാഗത്തില്‍ നിയമനം നല്‍കിയിട്ടുള്ളത്.

കാത്തോലിക് ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വക്താവായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വികാരിയെ യൂണിവേഴ്‌സിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും ചട്ടലംഘനമാണെന്ന് പറയപ്പെടുന്നു. അഞ്ച് ഡ്രൈവര്‍മാരാണുള്ളത്. ഇവരില്‍ ഒരാള്‍ക്ക് സര്‍വകലാശാല നേരിട്ട് ശമ്പളം നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക് സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി വഴിയാണ് വേതനം നല്‍കിവരുന്നത്.

65 കഴിഞ്ഞ ഒരു ഉദ്യോഗസ്ഥന്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കൂടുതല്‍ ആനുകൂല്യങ്ങളോടെ ജോലി ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം തുടങ്ങാനിരിക്കുന്ന കെമിസ്ട്രി വകുപ്പിന്റെ കോ-ഓര്‍ഡിനേറ്ററായി നിയമിക്കപ്പെട്ട വ്യക്തിയെ ഇപ്പോള്‍ ഡീന്‍ ആയി നിയമിച്ചിരിക്കുകയാണ്. ഇയാളുടെ ശമ്പളം 1,03, 900രൂപയാണ്. കെട്ടിടനിര്‍മ്മാണ കമ്മിറ്റിയിലും മേധാവി സ്വന്തക്കാരെയാണ് നിയമിച്ചിട്ടുള്ളത്. കെട്ടിടനിര്‍മ്മാണ കമ്മിറ്റിയുടെ യോഗങ്ങളില്‍ സര്‍വ്വകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയെ പങ്കെടുപ്പിക്കുന്നതില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.

സര്‍വകലാശാല സ്റ്റാറ്റിയൂട്ടറി ഓഫീസറായ പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫസര്‍ വി ശശിധരനെ തഴഞ്ഞ് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചരട് വലിക്കുന്നത് മേധാവിയുടെ ഏറ്റവും അടുത്ത ബന്ധുവാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. മാത്‌സ് വകുപ്പില്‍ അധ്യാപികയായി വയനാട്ടിലെ സ്വകാര്യ ന്യൂനപക്ഷ കോളേജിലെ അധ്യാപികയെയും എന്‍വയോണ്‍മെന്റ് സയന്‍സില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അധ്യാപകനെയും വിജ്ഞാപനം പുറപ്പെടുവിക്കാതെയും ഇന്റര്‍വ്യൂ നടത്താതെയുമാണ് നിയമിച്ചത്.

കെട്ടിടനിര്‍മാണ കമ്മിറ്റി യോഗങ്ങളില്‍ അനധികൃതമായി പങ്കെടുക്കാറുള്ള വ്യക്തിയുടെ ഭാര്യയെ കരാര്‍ അടിസ്ഥാനത്തില്‍ ഇവിടെ ഫാക്കല്‍റ്റിയായി നിയമിച്ചിട്ടുണ്ട്. ഡ്രൈവറുടെ ഭാര്യ ഓഫീസ് സ്റ്റാഫാണ്. അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ഓഫീസില്‍ സ്ഥിര നിയമനം നല്‍കിയിട്ടുണ്ട്. ഇതേ രജിസ്ട്രാറുടെ മരുമകനെ എല്‍.ഡി ക്ലാര്‍ക്കായും തിരകി കയറ്റി. പടന്നക്കാട് സര്‍വകലാശാല ഗസ്റ്റ് ഹൗസിലെ മാനേജരുടെ ഭാര്യ അവിടത്തന്നെ കുക്കായി പ്രവര്‍ത്തിച്ചുവരുന്നു. ഇരുവരും കോട്ടയത്തുനിന്ന് കുടിയേറിയവരാണ്. ചെമ്മട്ടം വയലിലെ ഹോസ്റ്റല്‍ മേട്രനെ മാറ്റി സ്വന്താക്കാരിയെ നിയമിക്കാനും മേധാവി തയ്യാറായി. താല്‍ക്കാലിക പ്യൂണിനെ പിരിച്ചുവിട്ട് കുക്കിന്റെ മകനെ ആ സ്ഥാനത്ത് നിയമിച്ചിട്ടുണ്ട്. കേന്ദ്രസര്‍വകലാശാലയില്‍ നടന്ന നിയമനങ്ങളെക്കുറിച്ച് വസ്തുതാ പരമായ അന്വേഷണം വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്.

Keywords: Central University, Kasaragod, Controversy, Appointment, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia