city-gold-ad-for-blogger

ഭര്‍തൃമതിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അപവാദപ്രചരണം; പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന് അലംഭാവം

വെള്ളരിക്കുണ്ട്: (www.kasargodvartha.com 25.05.2019) ഭര്‍തൃമതിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി അപവാദപ്രചരണം നടത്തിയ കേസില്‍ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നതായി ആരോപണം. മലയോരത്തെ പ്രമുഖ യുവബിസിനസുകാരന്റെ ഭാര്യക്കെതിരെയാണ് മൂന്നുപേര്‍ ചേര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ അപവാദപ്രചരണം നടത്തിയത്.

ഭര്‍തൃമതിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അപവാദപ്രചരണം; പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന് അലംഭാവം

കേസുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് സ്വദേശിയും കൂരാംകുണ്ട് താമസക്കാരനുമായ ഡ്രൈവര്‍ ജഗനാഥ ബിജു(23) വിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കൂട്ടുപ്രതികളായ കൊന്നക്കാട് മുട്ടോംകടവിലെ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും പന്നിത്തടം സ്വദേശിയായ മറ്റൊരു യുവാവിനെയും പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. കേസില്‍ പ്രതിയായ യുവാവിന്റെ അടുത്ത ബന്ധുവായ ഒരു പോലീസുകാരന്‍ കേസ് ഒതുക്കാന്‍ ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. തുടക്കത്തില്‍ അന്വേഷണം ഊര്‍ജിതമായി നടന്നെങ്കിലും പിന്നീട് ഉരുണ്ടുകളിക്കുകയാണത്രെ.
 
കഴിഞ്ഞ മാസമാണ് ഭര്‍തൃമതിയായ യുവതിക്കെതിരെ വ്യാപകമായി സാമൂഹ്യമാധ്യമങ്ങള്‍ വഴി അപവാദ പ്രചാരണങ്ങള്‍ നടത്തിയത്. അറസ്റ്റിലായ യുവാവും സഹായിയായ യുവാവും യുവതിയുടെ ഭര്‍ത്താവിന്റെ കീഴിലെ ജോലിക്കാരായിരുന്നു. സമാനമായ രീതിയില്‍ മറ്റൊരു യുവതിക്കെതിരെ അപവാദ പ്രചരണം നടത്തിയതിനും തിരിമറികള്‍ നടത്തിയതിനും രണ്ടുപേരെയും ജോലിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഈ വൈരാഗ്യമാണ് യുവതിക്കെതിരെ അപവാദപ്രചരണം നടത്താന്‍ കാരണമെന്നാണ് പറയുന്നത്.

Keywords:  Kerala, News, Vellarikundu, Kasaragod, Social-Media, Woman, Case, Police, Accused, Allegation against women, Police trying to save accused.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia