city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ ഓപ്പറേഷന്‍ മിഡ് നൈറ്റ്; ഡ്രൈവര്‍മാര്‍ രേഖകളില്‍ പണം വെച്ചു നല്‍കുന്നതായി കണ്ടെത്തി

മഞ്ചേശ്വരം:(www.kasargodvartha.com 03/03/2019) മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ ഓപ്പറേഷന്‍ മിഡ്നൈറ്റ്. ഡ്രൈവര്‍മാര്‍ രേഖകളില്‍ പണം വെച്ചു നല്‍കുന്നതായി കണ്ടെത്തി. വാഹനങ്ങളില്‍ നിന്നും പണം വാങ്ങുന്നതായി നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി കെ ദാമോദരന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് സിഐ ബാബു പെരിങ്ങേത്ത് ശനിയാഴ്ച പുലര്‍ച്ചെയാണ് മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തിയത്.

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും പണമൊന്നും ലഭിച്ചില്ലെങ്കിലും ചെക്ക്പോസ്റ്റില്‍ വരുന്ന ഡ്രൈവര്‍മാര്‍ വാഹനരേഖകള്‍ക്കിടയില്‍ പണംവെച്ച് ചെക്ക്പോസ്റ്റില്‍ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ രേഖകള്‍ക്കിടയില്‍ പണംവെച്ചിരുന്ന ഡ്രൈവര്‍മാരില്‍ നിന്നും 750 രൂപ കണ്ടെടുത്തു. 50 രൂപ, 20 രൂപ എന്നിങ്ങനെയായിരുന്നു പണം ഉണ്ടായിരുന്നത്. സിസിടിവി ക്യാമറ ഉണ്ടെങ്കിലും ക്യാമറ പതിയാത്ത സമീപത്തെ ഷെഡില്‍ നിന്നാണ് രേഖകള്‍ക്ക് സീല്‍ പതിച്ചിരുന്നത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഓഫീസര്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തി. ഇയാളെ കാസര്‍കോട് ഗവ. ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും നടത്തി. വാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ നിന്നും വാങ്ങുന്ന പണം പെട്ടന്നുതന്നെ ഒളിപ്പിച്ചുവെക്കുന്നതായും പരാതിയുണ്ട്.

ഓപ്പറേഷന്‍ മിഡ്നൈറ്റ് എന്നാണ് പരിശോധനയ്ക്ക് ഇട്ടിരുന്ന പേര്. പരിശോധനയില്‍ എ എസ് ഐമാരായ മുരളീധരന്‍, ശശീധരന്‍, സീനിയര്‍ സിവല്‍ പോലീസ് ഓഫീസര്‍ മനോജ്, മധു, മജീദ് എന്നിവരും സീനിയര്‍ സുപ്രണ്ട് രാജനും പങ്കെടുത്തു. രേഖകളില്‍ സീല്‍ പതിപ്പിക്കുകയല്ലാതെ ഇവിടെ കൃത്യമായ വാഹന പരിശോധനയൊന്നും നടന്നിരുന്നില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ ഓപ്പറേഷന്‍ മിഡ് നൈറ്റ്; ഡ്രൈവര്‍മാര്‍ രേഖകളില്‍ പണം വെച്ചു നല്‍കുന്നതായി കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manjeshwaram, Kasaragod, Kerala, Vigilance, Vehicles, Allegation against Manjeshwaram check post; Operation mid night conducted by vigilance
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia