city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അംഗപരിമിതര്‍ക്കിടയിലെ പ്രബല സംഘടന കോണ്‍ഗ്രസ് സംഘടനയുമായി ലയിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 27/04/2017) അംഗപരിമിതര്‍ക്കിടയിലെ പ്രബല സംഘടന കോണ്‍ഗ്രസ് സംഘടനയുമായി ലയിക്കുന്നു. കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഡിഫറന്റ്‌ലീ ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസും (ഡി എ പി സി), ഡിഫറന്റ്‌ലീ ഏബിള്‍ഡ് വെല്‍ഫയര്‍ സെന്ററു(ഡി എ ഡബ്ല്യു സി)മാണ് യോജിച്ചു പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

ഡി എ പി സി സംസ്ഥാന പ്രസിഡണ്ട് കൊറ്റാമം വിമല്‍കുമാരും കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ശ്രീജയന്‍ ഉദുമയും പി എ ഡബ്ല്യു സി സംസ്ഥാന പ്രസിഡണ്ട് സലീം റാവുത്തറും ഇബ്രാഹിം മുന്നൂറും അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടാണ് ലയന ചര്‍ച്ച നടത്തിയത്.

അംഗപരിമിതര്‍ക്കിടയിലെ പ്രബല സംഘടന കോണ്‍ഗ്രസ് സംഘടനയുമായി ലയിക്കുന്നു

കാസര്‍കോട്ട് വെച്ച് ലയന സമ്മേളനം നടത്താനുള്ള ആലോചനയും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസിന്റെ സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒരേ ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഒരുമിച്ചു മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ മാത്രം 6,000ലധികം അംഗങ്ങള്‍ ഡി എ ഡബ്ല്യു സിക്കുണ്ട്. എല്ലാ ജില്ലയിലും സമാനമായി രീതിയില്‍ അംഗങ്ങളുണ്ടെന്നാണ് ഡി എ ഡബ്ല്യു സി പ്രവര്‍ത്തകര്‍ പറയുന്നത്. കാസര്‍കോട്ട് വെച്ച് നടന്ന ഡി എ പി സി സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് സമാന ചിന്താഗതിയുള്ളവരെയെല്ലാം സംഘടനയുമായി ഒന്നിച്ചു കൊണ്ടു പോകാന്‍ സംസ്ഥാന പ്രസിഡണ്ട് കൊറ്റാമം വിമല്‍കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്.

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ രോഗികളടക്കമുള്ള അംഗപരിമിതര്‍ക്ക് ചികിത്സയും സര്‍ക്കാരില്‍ നിന്നുള്ള മറ്റു സഹായങ്ങളും പേരിന് മാത്രമാണ് ലഭിക്കുന്നതെന്നും ഇതിനെതിരെ ഒന്നിച്ചു പോരാടുന്നതിനുള്ള കര്‍മ്മ പദ്ധതികളും ലയനസമ്മേളനത്തിന് ശേഷം ഉണ്ടാകുമെന്നാണ് വിവരം.

കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് എംപ്ലോയ്‌മെന്റ് വഴി ജോലി ചെയ്ത ശാരീരികവെല്ലുവിളി നേരിടുന്ന 2,677 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കിയതടക്കമുള്ള നല്ല കാര്യങ്ങള്‍ ചെയ്തിരുന്നുവെങ്കിലും എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ബജറ്റില്‍ ശാരീരികവെല്ലുവിളി നേരിടുന്നവര്‍ക്ക് കാര്യമായ ഒരു ആനുകൂല്യവും പ്രഖ്യാപിച്ചിരുന്നില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Congress, President, Endosulfan Victim, Treatment, UDF, LDF, Budget, Allaince of differently abled person organisation.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia