ജില്ലയിലെ എല്ലാ വാഹനങ്ങളും ശിശുസൗഹൃദമാക്കുന്നതിനുള്ള നടപടികളുമായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രംഗത്ത്; ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം ആരംഭിച്ചു
Sep 12, 2018, 20:27 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2018) ജില്ലയിലെ എല്ലാ പൊതു വാഹനങ്ങളും ശിശുസൗഹൃദമാക്കുന്നതിനുള്ള നടപടികളുമായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രംഗത്ത്. പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് നിര്‍വ്വഹിച്ചു. കുട്ടികളെ അശ്രദ്ധയോടെ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതിനും കുത്തിനിറച്ച് കൊണ്ടുപോകുന്നത് ഇല്ലാതാക്കുന്നതിനും പേടി സ്വപ്‌നമാകുന്ന രീതിയിലുള്ള യാത്രകള്‍ ഇല്ലാതാക്കുന്നതിനുമുള്ള സന്ദേശമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എല്ലാവരിലേക്കും എത്തിക്കുന്നത്.
ചൈല്‍ഡ് ലൈന്റെ സന്ദേശം എത്തിക്കുന്നതിനായി എല്ലാ വാഹനങ്ങളിലും സ്റ്റിക്കര്‍ പതിക്കും. പരിപാടിക്ക് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പി ബിജു, കാസര്‍കോട് സി ഐ സി എ അബ്ദുര്‍ റഹീം, എസ് ഐ അജിത്കുമാര്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനീഷ് ജോസ്, ചൈല്‍ഡ് ലൈന്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ ഉദയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Child Line, Investigation, Vehicles, All vehicles child friendly; New project by Child line < !- START disable copy paste --
Keywords: Kasaragod, Kerala, news, Child Line, Investigation, Vehicles, All vehicles child friendly; New project by Child line < !- START disable copy paste --