city-gold-ad-for-blogger

ഗ്രാമസഭ തീരുമാനിച്ച പദ്ധതികളെല്ലാം പൂര്‍ത്തിയാക്കി; വനിതാ കൗണ്‍സിലര്‍ക്ക് അഭിനന്ദനവുമായി നാട്ടുകാര്‍

കാസര്‍കോട്: (www.kasargodvartha.com 09.12.2017) ഗ്രാമസഭ തീരുമാനിച്ച പദ്ധതികളെല്ലാം പൂര്‍ത്തിയാക്കിയ വനിതാ കൗണ്‍സിലര്‍ക്ക് അഭിനന്ദനവുമായി നാട്ടുകാര്‍. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ 25-ാം വാര്‍ഡ് ഗ്രാമസഭാ യോഗം അംഗീകരിച്ച പദ്ധതികളാണ് കൗണ്‍സിലര്‍ മുഴുവനും പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഗ്രാമസഭാ യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളില്‍ ബഹുഭൂരിഭാഗവും നടപ്പിലാക്കുകയും മിച്ചമുള്ള പദ്ധതിക്ക് അനുമതി ഏറ്റെടുക്കുകയും ചെയ്ത കൗണ്‍സിലര്‍ ഫര്‍സാന ശിഹാബുദ്ദീനെ കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രാമസഭാ യോഗം അഭിനന്ദിച്ചു.

ഗ്രാമസഭ തീരുമാനിച്ച പദ്ധതികളെല്ലാം പൂര്‍ത്തിയാക്കി; വനിതാ കൗണ്‍സിലര്‍ക്ക് അഭിനന്ദനവുമായി നാട്ടുകാര്‍

സമ്പൂര്‍ണ പെന്‍ഷന്‍, 19 ഭൂരഹിത/ ഭവന രഹിതര്‍ക്കും അഞ്ച് ഭവനരഹിതര്‍ക്കും സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളായ ലൈഫ്. പി.എം.എ.വൈ ഭവന പദ്ധതി നേടിയെടുക്കാന്‍ സാധിച്ചു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന കെ കെ പുറം ലിങ്ക് റോഡും, ചുമ്മാന്‍സ് റോഡ്, ബാവൂട്ടി റോഡ്, സീനത്ത്‌ക്രോസ് റോഡ്, മുര്‍ശിദത്തുല്ലാബ് മദ്രസ റോഡ്, ബാങ്കോട് കെ.എസ് അബ്ദുല്ല റോഡ്, അംഗണ്‍വാടി നവീകരണം, ഉപ്പപ്പാസ് ഡ്രൈനേജ്, കെ.കെ. രാമന്‍ കളിസ്ഥലം, സൈഡ് വാള്‍ എന്നിവ പൂര്‍ത്തീകരിച്ചു.

കൂടാതെ നാല് റോഡുകളുടെ നവീകരണത്തിന് അനുമതി ലഭിക്കുകയും ചെയ്തു. സ്വകാര്യ പങ്കാളിത്തത്തോടെ തെരവു വിളക്കുകളും, ബാങ്കോട് ഗാര്‍ഡന്‍ പാര്‍ക്ക് നവീകരണവും പൂര്‍ത്തിയാക്കി. അടുത്ത ഗ്രാമസഭ യോഗത്തില്‍ പുതിയ കര്‍മ്മ പരിപാടികള്‍ അവതരിപ്പിക്കുമെന്ന് യോഗത്തില്‍ കൗണ്‍സിലര്‍ ഫര്‍സാന അറിയിച്ചു. വികസന കാര്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ ഭരണ സമിതിയുടെ സഹകരണവും ദീര്‍ഘ വീക്ഷണവുമാണ് പദ്ധതികള്‍ കാര്യക്ഷമായി നടപ്പിലാക്കാന്‍ സാധിച്ചതതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഫര്‍സാന ഷിഹാബ് വ്യക്തമാക്കി.

മുനീര്‍ ബാങ്കോട് യോഗം ഉദ്ഘാടനം ചെയ്തു.

ഗ്രാമസഭ തീരുമാനിച്ച പദ്ധതികളെല്ലാം പൂര്‍ത്തിയാക്കി; വനിതാ കൗണ്‍സിലര്‍ക്ക് അഭിനന്ദനവുമായി നാട്ടുകാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Woman, Natives, Thalangara, Bangod, All projects completed; Woman Councilor felicitated by natives

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia