city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കീഴൂരില്‍ സ്ഥിതി ശാന്തമാകുന്നു; സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്തു

മേല്‍പറമ്പ്: (www.kasargodvartha.com 21/02/2016) വെള്ളിയാഴ്ച വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയ കീഴൂരിലും പരിസരങ്ങളിലും സ്ഥിതി ശാന്തമാകുന്നു. ഇവിടെ ഒറ്റപ്പെട്ട ചില അക്രമങ്ങള്‍ ശനിയാഴ്ച രാത്രിയും നടന്നിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഇപ്പോഴും ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായിക്ക്, ഹൊസ്ദുര്‍ഗ് സി.ഐ യു പ്രേമന്‍, ബേക്കല്‍ എസ്.ഐ ആദംഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി, സമുദായ പ്രതിനിധികളെ ഉള്‍പെടുത്തിയുള്ള യോഗത്തില്‍ സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തു. അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന പൊതുവികാരമാണ് എല്ലാവരും ഉന്നയിച്ചത്.

ചന്ദ്രഗിരി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ നിസാര പ്രശ്‌നങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെട്ടതുകൊണ്ടാണ് ഇത്രയും വഷളായതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കുട്ടികള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ളതായി രഹസ്യാന്വേഷണ വിഭാവും നേരത്തെ തന്നെ റിപോര്‍ട്ട് ചെയ്തിരുന്നു.

സ്‌കൂളിലുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരില്‍ പുറത്തുനിന്നുള്ളവര്‍ ഇവരെ മര്‍ദിച്ചതും, ചെമ്മനാട് വെച്ച് ഇരുവിഭാഗങ്ങളിലുമുള്ളവര്‍ അക്രമിക്കപ്പെട്ടതുമാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. കീഴൂരിലെ ഒരു യുവാവ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചെമ്മനാട്ടെ വെല്‍ഡിംഗ് കടയില്‍ ജോലി ചെയ്യുന്ന യുവാവിനെ 20 ഓളം വരുന്ന സംഘം അക്രമിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കീഴൂര്‍ ഉപ്പു ചാപ്പില്‍ സംഘടിച്ചെത്തിയവര്‍ പരസ്പരം കല്ലേറും, അക്രമവും നടത്തിയത്. കല്ലേറില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് പറ്റിയിരുന്നു. ഗ്രനേഡ് പ്രയോഗിച്ചാണ് പോലീസ് അക്രമികളെ പിരിച്ചുവിട്ടത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 15 ഓളം കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശനിയാഴ്ച മാത്രം ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ച രാത്രി കീഴൂരിലെ പാലക്കി മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീടിന്റെ പൈപ്പുകള്‍ നശിപ്പിച്ചു. കീഴൂരിലെ ഭാസ്‌ക്കരന്റെ വീടിന് നേരെയും അക്രമം നടന്നു. റെയില്‍ പാളത്തില്‍ നിന്നും കല്ലെറിയുകയായിരുന്നു.

സ്ഥിതി ഗതികള്‍ നിയന്ത്രിക്കുന്നതിനായി വന്‍ പോലീസ് സംഘം കീഴൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമികള്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. കീഴൂരിലെ ആരാധനാലയ ഭാരവാഹികള്‍ സംയുക്തമായി ഞായറാഴ്ച പ്രശ്‌നം ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ അക്രമങ്ങള്‍ നടന്ന കീഴൂരില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ സന്ദര്‍ശനം നടത്തി. അക്രമം നടന്ന വീടുകളും, ശ്മശാനവും മറ്റും എംഎല്‍എ പരിശോധിച്ചു. അക്രമികള്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കീഴൂരില്‍ സ്ഥിതി ശാന്തമാകുന്നു; സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്തു


Related News: കീഴൂരില്‍ സംഘര്‍ഷം; കല്ലേറിലും അക്രമത്തിലും ഏതാനും പേര്‍ക്ക് പരിക്ക്

Keywords : Melparamba, Kizhur, Clash, Natives, Meeting, Police.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia