city-gold-ad-for-blogger
Aster MIMS 10/10/2023

ഓള്‍ കേരള കമ്പവലി മത്സരത്തിന് ബേഡകം ഒരുങ്ങുന്നു

ബേഡകം:(www.kasargodvartha.com 04.01.2016) കമ്പവലിക്ക് നിരവധി സംസ്ഥാന ദേശീയ താരങ്ങളെ സമ്മാനിച്ച മലയോര മേഖലയില്‍ ആദ്യമായി ഓള്‍ കേരള കമ്പവലി മത്സരം നടത്തുന്നു. ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി ഭാസ്‌ക്കര കുമ്പളയുടെ ഇരുപതാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തുന്നത്.

ഫെബ്രുവരി 12 ന് കൊളത്തൂര്‍ ചൂരിക്കോട് സര്‍ഗം സാംസ്‌കാരിക ഫ്‌ളഡ് ലൈറ്റ്‌സ്റ്റേഡിയത്തിലാണ് പരിപാടി. 435 കിലോ വിഭാഗത്തില്‍ ഒരു ടീമില്‍ ഏഴ് പേര്‍ക്ക് പങ്കെടുക്കാവുന്ന മത്സരം അസോസിയേഷന്‍ നിയമപ്രകാരമായിരിക്കും നടത്തുക.
ഓള്‍ കേരള കമ്പവലി മത്സരത്തിന് ബേഡകം ഒരുങ്ങുന്നു

വിജയികള്‍ക്ക് 15020, 10020,7020,4020  ക്വാര്‍ട്ടറില്‍ നിന്നും പുറത്ത് പോകുന്ന ടീമുകള്‍ക്ക് 1020 എന്നീ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061670832  എന്ന നമ്പറില്‍ ബന്ധപ്പെടാം.


Keywords: Kasaragod, Bedakam, Cash, Award, Kolathur, Kerala, Block Committee, Team, Trophy.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia