city-gold-ad-for-blogger

ഇന്‍കം ടാക്‌സ് ആന്‍ഡ് സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഫെബ്രുവരി 11ന് കാഞ്ഞങ്ങാട്ട്

കാസര്‍കോട്: (www.kasargodvartha.com 21/01/2017) ഓള്‍ കേരള ഇന്‍കം ടാക്‌സ് ആന്‍ഡ് സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഫെബ്രുവരി 11ന് കാഞ്ഞങ്ങാട്ട് വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാഞ്ഞങ്ങാട് ബേക്കല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 240 പ്രതിനിധികള്‍ പങ്കെടുക്കും.

11 ന് രാവിലെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.ഡി തോമസിന്റെ അധ്യക്ഷതയില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം നിയമ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. മഹേഷ് തയ്യൂര്‍ പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ എ. മനോജ് കുമാര്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കും. ജില്ലയില്‍ 45 പ്രതിനിധികളും ഉണ്ടാകും. നോട്ട് നിരോധനത്തിനു മുമ്പു തന്നെ ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

വരുമാന സ്രോതസ്സ് കാണിക്കുന്നതിന് സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇടപാടുകാരില്‍ ഇതേ കുറിച്ച് ബോധവത്കരണം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എ.മനോജ് കുമാര്‍, കണ്‍വീനര്‍ കെ. സുരേന്ദ്രന്‍ നായര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ കെ.വി സുരേഷ് ബാബു, യതീശ് പ്രഭു, ബി. അരവിന്ദാക്ഷന്‍, ഹരീഷ് കുമാര്‍ കെ.എം, വി.പി ശ്യാം പ്രസാദ്, ഡി.ടി ഉദയകുമാര്‍, സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഇന്‍കം ടാക്‌സ് ആന്‍ഡ് സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഫെബ്രുവരി 11ന് കാഞ്ഞങ്ങാട്ട്

Keywords: Kasaragod, Kerala, Conference, Kanhangad, All Kerala Income tax and sales tax practitioners association state conference on Feb 11th.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia