city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓള്‍ കേരള ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം തുടങ്ങി

കാസര്‍കോട്: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ജില്ലാ സമ്മേളനവും ദൈ്വവാര്‍ഷിക ജനറല്‍ബോഡി യോഗവും പഴയ ബസ് സ്റ്റാന്‍ഡിലെ ദേരസിറ്റി കോണ്‍ഫറന്‍സ് ഹാളിലെ സുഭാഷ്ചന്ദ്ര കാമത്ത് നഗറില്‍ ആരംഭിച്ചു.

സമ്മേളനം കാസര്‍കോട് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് അധ്യക്ഷത വഹിച്ചു. സംസാഥന ജന.സെക്രട്ടറി പി.സി.നടരാജന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പോലീസ് സൂപ്രണ്ട് എസ്.സുരേന്ദ്രന്‍ വിശിഷ്ടാഥിതിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹ്മദ് ഷെരീഫ്, ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.ബാലന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് പി.കെ.ഐമു ഹാജി എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.
ഓള്‍ കേരള ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം തുടങ്ങി

ജന.സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍ സുമംഗലി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി റോയ് ജോസഫ് മൊണാര്‍ക്ക് റിപോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ബി.എം.അബ്ദുല്‍ കബീര്‍ വരവുചിലവ് കണക്കവതരിപ്പിച്ചു. 2012ലെ ടൈം അവാര്‍ഡ് നേടിയ കോടോത്ത് അശോകന്‍ നായരെയും മുഖ്യാരക്ഷാധികാരി കെ.വി.കുഞ്ഞിക്കണ്ണന്‍ ബിന്ദു ജ്വല്ലറിയെയും ആദരിക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

ഓള്‍ കേരള ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം തുടങ്ങി

Keywords: All kerala gold and silver, Merchants association, Conference, Inauguration, N.A.Nellikunnu MLA, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia