അഖിലേന്ത്യ വോളി: സെമിയുറപ്പിച്ച് ഒഎന്‍ജിസി, ബിപിസിഎല്‍ കൊച്ചിന്‍, രാജസ്ഥാന്‍, കര്‍ണാടക പോസ്റ്റല്‍
Apr 9, 2016, 09:30 IST
ചെര്‍ക്കള: (www.kasargodvartha.com 09.04.2016) ചെര്‍ക്കളയില്‍ നടക്കുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റില്‍ സെമി ബെര്‍ത്തുറപ്പിച്ച നാല് ടീമുകള്‍ ശനിയാഴ്ച ഏറ്റുമുട്ടും. ഇന്ത്യന്‍ വോളിബോളിലെ ഉയരം കൂടിയ താരങ്ങള്‍ അണി നിരക്കുന്ന ഒഎന്‍ജിസി, ബിപിസിഎല്‍ കൊച്ചിന്‍, രാജസ്ഥാന്‍, കര്‍ണാടക പോസ്റ്റല്‍ എന്നിവരാണ് അവസാന നാലില്‍ ഇടംനേടിയ ടീമുകള്‍. ആദ്യസെമിയില്‍ ഒഎന്‍ജിസി ഡെറാഡൂണ്‍ ബിപിസിഎല്‍ കൊച്ചിയെ നേരിടും. രണ്ടാം സെമി രാജസ്ഥാനും കര്‍ണാടക പോസ്റ്റലും തമ്മില്‍ നടക്കും.
വെള്ളിയാഴ്ച നടന്ന പുരുഷവിഭാഗം മത്സരത്തില്‍ ബിപിസിഎല്‍ കൊച്ചിന്‍ വെസ്‌റ്റേണ്‍ റയില്‍വെയെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്തു. (സ്‌കോര്‍: 25-20, 25-21, 25-15). രണ്ടാം മത്സരത്തില്‍ കര്‍ണാടക പോസ്റ്റല്‍ ഐഒബി ചെന്നൈയെ 3-1 എന്ന നിലയില്‍ പരാജയപെടുത്തി. (സ്‌കോര്‍: 26-24, 29-31, 23-25, 19-25). രാജസ്ഥാന്‍ - ഒഎന്‍ജിസി മത്സരത്തില്‍ 3-1 എന്ന നിലയില്‍ രാജസ്ഥാന്‍ വിജയം സ്വന്തമാക്കി. (സ്‌കോര്‍: 25-19, 25-22, 25-22, 25-12)
സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച ഏഴ് മണിക്ക് ആരംഭിക്കും. വനിതാവിഭാഗത്തില്‍ സായി തലശ്ശേരി കേരള പോലീസിനെ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍.
Keywords: tournament, Cherkala, kasaragod, ONGC, BPCL, Karnataka postal, Rajasthan.