ചെര്‍ക്കള അഖിലേന്ത്യ വോളി: ഫൈനല്‍ ഞായറാഴ്ച
Apr 10, 2016, 09:30 IST
ചെര്‍ക്കള: (www.kasargodvartha.com 10.04.2016) വിന്നേഴ്‌സ് ചെര്‍ക്കളയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മൂന്നിന് ചെര്‍ക്കളയില്‍ ആരംഭിച്ച അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റിന് ഞായറാഴ്ച കൊടിയിറങ്ങും. പുരുഷ വിഭാഗം, വനിതാവിഭാഗം ഫൈനലുകളാണ് ഞായറാഴ്ച നടക്കുന്നത്.
ഒഎന്‍ജിസി ഡറാഡൂണ്‍, കര്‍ണാടക പോസ്റ്റല്‍, ഐഒബി ചെന്നൈ, കെഎസ്ഇബി, രാജസ്ഥാന്‍, ബിപിസിഎല്‍ കൊച്ചിന്‍, വെസ്‌റ്റേണ്‍ റയില്‍വേ തുടങ്ങിയ പുരുഷടീമുകളും നാല് വനിതാടീമുകളും അണിനിരന്ന ടൂര്‍ണമെന്റില്‍ ഒഎന്‍ജിസി ഡറാഡൂണ്‍, കര്‍ണാടക പോസ്റ്റല്‍, വനിതാവിഭാഗത്തില്‍ കേരള പോലീസ്, സെന്റ് ജോസഫ് ഇരിങ്ങാലക്കുട എന്നീ ടീമുകള്‍ ഫൈനലിലെത്തി.
ഞായറാഴ്ചത്തെ ഫൈനലില്‍ പുരുഷ വിഭാഗത്തില്‍ ഒഎന്‍ജിസി ഡറാഡൂണ്‍ കര്‍ണാടക പോസ്റ്റലിനേയും വനിതാവിഭാഗത്തില്‍ കേരള പോലിസ് സെന്റ് ജോസഫ് ഇരിങ്ങാലക്കുടയെയും നേരിടും. ശനിയാഴ്ച നടന്ന വാശിയേറിയ സെമിഫൈനല്‍ മത്സരത്തില്‍ ഒഎന്‍ജിസി ഡറാഡൂണ്‍ ബിപിസിഎല്‍ കൊച്ചിയെ 3-1 ന് പരാജയപെടുത്തി. രണ്ടാം മത്സരത്തില്‍ ശക്തരായ രാജസ്ഥാന്‍ 3-0 ന് കര്‍ണാടക പോസ്റ്റലിനോട് പരാജയപ്പെട്ടു. ഫൈനല്‍ മത്സരങ്ങള്‍ ഞായറാഴ്ച രാത്രി 7.30 ന് ആരംഭിക്കും.
Keywords: Cherkala, kasaragod, tournament, All India Volleyball, ONGC, Karnataka Postal, Kerala Police, Saint Joseph.