city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ 91 സിസി ടിവി ക്യാമറകളും ഉടന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

കാസര്‍കോട്: (www.kasargodvartha.com 31.12.2014) കാഞ്ഞങ്ങാട്, കാസര്‍കോട് നഗരപ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള 86 ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി ക്യാമറകള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അറിയിച്ചു. ജില്ലാ സമാധാന കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.

സിസി ക്യാമറയുടെ ട്രയല്‍ റണ്ണിംഗാണ് ഇപ്പോള്‍ നടന്നുവരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ചില ക്യാമറകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. അവ ഉടന്‍ ശരിയാക്കി സ്ഥാപിക്കും. ചക്കര ബസാറിനടുത്ത്   യുവാവിനെ കൊലചെയ്ത സംഭവസ്ഥലത്തിനു സമീപമുളള സിസി ക്യാമറ തകരാറായിട്ടുണ്ടെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന മറ്റു ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ആ ക്യാമറകള്‍ ഒപ്പിയെടുത്ത ചിത്രങ്ങളില്‍ ലഭിച്ച തെളിവുകള്‍ ഈ കേസില്‍ ഉപയോഗിക്കാന്‍ കഴിയും. കൊലനടന്ന സ്ഥലത്തിനടുത്തുള്ള ക്യാമറ പ്രവര്‍ത്തിക്കാത്തതിനു പിന്നില്‍ അട്ടിമറി ശ്രമമൊന്നും ഉണ്ടായിരുന്നതിനുള്ള പ്രാഥമിക തെളിവുകളൊന്നും ഇല്ല.
 
ജില്ലയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ജില്ലാ പോലീസിന്റെ കണ്‍ട്രോള്‍ റൂം നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. പോലീസ് ജാഗ്രത പുലര്‍ത്തുന്നത് കൊണ്ട് സംഘര്‍ഷങ്ങളും കുറ്റകൃത്യങ്ങളും തടയാന്‍ സാധിച്ചു. ജനക്കൂട്ടം പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാലും പോലീസ് ആത്മസംയമനം പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജില്ലയില്‍ 91 സിസി ടിവി ക്യാമറകളും ഉടന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

Keywords : Kasaragod, Kerala, SP, Attack, Clash, Meeting, District Collector, Thomson Jose, All CCTV will be working soon

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia