city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് ഖാസിയായി ആലിക്കുട്ടി മുസ്ലിയാര്‍ 22 ന് ചുമതലയേല്‍ക്കും

തൃക്കരിപ്പൂര്‍: (www.kasargodvartha.com 20.04.2016) തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്തിന്റെ പുതിയ ഖാസിയായി ആലിക്കുട്ടി മുസ്ലിയാര്‍ 22ന് ചുമതലയേല്‍ക്കും. കവ്വായി പുഴയുടെ രണ്ട് ദിശകളിലായി പരന്നുകിടക്കുന്ന വലിയ പ്രദേശമാണ് തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്തിന്റെ കീഴിലായി വരുന്നത്. തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്തിന്റെ പ്രഥമ ഖാസിയായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ആലിക്കുട്ടി മുസ്ലിയാര്‍ ഖാസിയായി ചുമതലയേല്‍ക്കുന്നത്.

വൈകിട്ട് നാലിന് പടന്ന റഹ് മാനിയ്യ മദ്രസ ഗ്രൗണ്ടിലാണ് ചടങ്ങില്‍ സ്ഥാനാരോഹണം നടക്കും. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സ്ഥാനാരോഹണവും നിര്‍വഹിക്കും. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി കെ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. ഖാസി സ്ഥാനാരോഹണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംയുക്ത മഹല്ല് ജമാഅത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മംഗളൂരു ഖാസി താഖ അഹമ്മദ് മുസ്ല്യാര്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, കേരള കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി കെ പൂക്കോയ തങ്ങള്‍, സെക്രട്ടറി എസ് സി കുഞ്ഞഹമ്മദ് ഹാജി, ട്രഷറര്‍ ജി എസ് ഹമീദ് ഹാജി, വി കെ സി അബ്ദുല്ല, പി സി മുസ്തഫ ഹാജി, കെ എം സി ഇബ്രാഹിം, സി ദാവൂദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് ഖാസിയായി ആലിക്കുട്ടി മുസ്ലിയാര്‍ 22 ന് ചുമതലയേല്‍ക്കും

Keywords:  Trikaripur, kasaragod, Jamaath, khaz, K.Aalikutty-Musliyar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia