city-gold-ad-for-blogger

മുന്‍ഗാമികളെ അനുധാവനം ചെയ്യുന്നവര്‍ക്കേ വിജയിക്കാന്‍ കഴിയൂ -ആലിക്കുഞ്ഞി ഉസ്താദ്

കാസര്‍കോട്: മുന്‍ഗാമികളെ അനുധാവനം ചെയ്യുന്നവര്‍ക്കേ വിജയം നേടാന്‍ കഴിയുകയുള്ളൂവെന്ന് സമസ്ത കേന്ദ്ര മുശാവറാംഗം
ആലിക്കുഞ്ഞി ഉസ്താദ് അഭിപ്രായപ്പെട്ടു. കാസര്‍കോട്ട് താജുല്‍ ഉലമ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയയിരുന്നു അദ്ദേഹം.

ഗുരുശ്രേഷ്ഠന്മാരുടെ പൊരുത്തവും ആദരവും നേടാന്‍  കഴിഞ്ഞ മഹാനാണ് ശൈഖുനാ താജുല്‍ ഉലമ. ലോകം മുഴുവന്‍ താജുല്‍ ഉലമയെ ഇന്ന് ആദരിക്കുകയാണ്.
മുന്‍ഗാമികളെ അനുധാവനം ചെയ്യുന്നവര്‍ക്കേ വിജയിക്കാന്‍ കഴിയൂ -ആലിക്കുഞ്ഞി ഉസ്താദ്
ഉസ്താദുമാരുടെ ഗുരുത്വവും പൊരുത്തവും നേടിയതോടൊപ്പം ആദര്‍ശം ആരുടെ മുമ്പിലും വെട്ടിത്തുറന്ന് പറയാന്‍ ശൈഖുനാ തയ്യാറായി. ആ ധൈര്യവും വിനയവും ആത്മീയ ഔന്നത്യവും എല്ലാവരും മാതൃകയാക്കണം.

താജുല്‍ ഉലമക്ക് വേണ്ടി നടത്തുന്ന ഏതു പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ തൃപ്തി കരഗതമാക്കാന്‍ കാരണമാകുമെന്ന് ആലിക്കുഞ്ഞി ഉസ്താദ് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Bekal, SYS, Conference, District-conference, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia