city-gold-ad-for-blogger

മഞ്ചേശ്വരം - കുമ്പള ഖാസിയായി ശിറിയ അലിക്കുഞ്ഞി മുസ്ലിയാര്‍ സ്ഥാനമേറ്റു

മഞ്ചേശ്വരം: (www.kasargodvartha.com 08/11/2015) കുമ്പള - മഞ്ചേശ്വരം സംയുക്ത ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്ത വൈസ് പ്രസിഡണ്ടുമായ താജുശ്ശരീഅ: എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ സ്ഥാനമേറ്റു. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന 23 മഹല്ലുകളുടെ ഖാസിയായാണ് അലിക്കുഞ്ഞി മുസ്ലിയാര്‍ സ്ഥാനമേറ്റത്.

മഞ്ചേശ്വരം മള്ഹറില്‍ നടന്ന ബൈഅത്ത് സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നീ ജംഈയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തലപ്പാവ് അണിയിച്ചു. ഉടുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്ക, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ശഹീര്‍ ബുഖാരി, മുന്‍കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം, പി.ബി അബ്ദുല്‍ റസാഖ് എംഎല്‍എ, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയര്‍, ബായാര്‍ അബ്ദുല്ല മുസ്്ലിയാര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ.പി ഹുസൈന്‍ സഅദി കെസി റോഡ് എന്നിവര്‍ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും, എ.ബി മൊയ്തു സഅദി ചേരൂര്‍ നന്ദിയും പറഞ്ഞു.

മഞ്ചേശ്വരം - കുമ്പള ഖാസിയായി ശിറിയ അലിക്കുഞ്ഞി മുസ്ലിയാര്‍ സ്ഥാനമേറ്റു

Keywords : Manjeshwaram, Kumbala, Kasaragod, Shiriya Alikunhi Musliyar, Qazi,  Alikunhi Musliyar takes charge of Manjeshwar - Kumbala Qazi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia