യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു
Dec 10, 2012, 22:14 IST
ഉദുമ: മദ്യപിച്ച് ലെക്കുക്കെട്ട യുവാവ് ലോഡ്ജിന്റെ മുകള്‍ നിലയിലെ വരാന്തയില്‍ നിന്ന് താഴേക്ക് വീണ് തല്‍ക്ഷണം മരണപ്പെട്ടു. കെട്ടിട നിര്‍മ്മാണ തൊഴിലാളി നരസിംഹമാണ്(27)മരിച്ചത്.
കര്‍ണാടക-ആന്ധ്ര അതിര്‍ത്തിയിലെ ഒരു ഗ്രാമവാസിയുടെ മകനാണ് നരസിംഹമെന്ന വിവരം മാത്രമാണ് പോലീസിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. യുവാവിന്റെ വ്യക്തമായ മേല്‍വിലാസം ലഭിക്കുന്നതിന് പോലീസ് ശ്രമം നടത്തിവരികയാണ്.
ഉദുമയിലെ ഫോര്‍ട്ട് ലാന്റ് ലോഡ്ജില്‍ താമസക്കാരനാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവാവ്. ഞായറാഴ്ച രാത്രി ലോഡ്ജിന്റെ മുകള്‍ നിലയില്‍ വെച്ച് യുവാവ് നന്നായി മദ്യപിച്ചതായി ദൃക്‌സാക്ഷികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനിടയില്‍ മദ്യലഹരിയില്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.
നരസിംഹത്തിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords : Kasaragod, Udma, Youth, Death, Liquor-drinking, Building, Fortland Complex, Narasimha, Karnataka, Andrapradesh, Police, Kerala, Malayalam News.