വിദ്യാര്‍ത്ഥികള്‍ക്കുള്ള ആല്‍ബന്റസോള്‍ ഗുളികകളുടെ വിതരണം 10 ന്
Feb 8, 2017, 10:36 IST
കാസര്‍കോട്: (www.kasargodvartha.com 08.02.2017) നഗരസഭയുടെയും കാസര്‍കോട് ജനറല്‍ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ 2017, ഫെബ്രുവരി-10 ന് ദേശീയ വിരമുക്ത ദിനമായി ആചരിക്കുമെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ രാജാറാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍, അംഗണ്‍വാടികള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന ഒരു വയസു മുതല്‍ 19 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ആല്‍ബന്റസോള്‍ 400 എം ജി ഗുളിക വിതരണം ചെയ്യും.
ഏകദേശം 48 ശതമാനത്തോളം കുട്ടികള്‍ വിളര്‍ച്ച രോഗത്തിനു പോഷാകാഹാരക്കുറവും അതുമൂലം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നതായും സര്‍വ്വേ ഫലങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. കുട്ടികളില്‍ പലതരത്തിലുള്ള ശാരീരികവും മാനസീകവുമായ ആരോഗ്യ പ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാകുന്നു.
പഠിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും പഠനം ഉപേക്ഷിക്കപ്പെടേണ്ടിയും വരികയും ചെയ്യുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെയും ലോകാരോഗ്യ സംഘടനയുടെയും മേല്‍ നോട്ടത്തിലാണ് ഗുളിക വിതരണ പരിപാടി നടത്തുന്നത്. ഇതിനകം തന്നെ കാസര്‍കോട് നഗരസഭാ പരിധിയില്‍ വരുന്ന മുഴുവന്‍ അംഗന്‍വാടി വര്‍ക്കര്‍മാരെയും, സ്‌കൂള്‍ അധ്യപകരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ജനറല്‍ ആശുപത്രിയില്‍ വെച്ച് പരിശീലനം നല്‍കിയിട്ടുണ്ട്.
ഒരു വയസ് മുതല്‍ അഞ്ച് വയസ് വരെ അംഗണ്‍വാടികളില്‍ വെച്ചും അഞ്ചു മുതല്‍ 19 വയസ് വരെയുള്ളവര്‍ക്ക് സ്‌കൂളില്‍ വെച്ചും ഗുളിക നല്‍കും. കൂടാതെ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് 19 വയസു വരെയുള്ള മറ്റു കുട്ടികള്‍ക്കും അംഗണ്‍വാടികളില്‍ വെച്ചും ഗുളിക നല്‍കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫെബ്രുവരി 10 ന് ഗുളിക ലഭിക്കാത്ത കുട്ടികള്‍ക്ക് മോപ്പപ് റൗണ്ടില്‍ ഫെബ്രുവരി 15 ന് വീണ്ടും നല്‍കും.
ആല്‍ബന്റസോള്‍ ഗുളിക കാര്യമായ യാതൊരുവിധ പാര്‍ശ്വ ഫലങ്ങളും ഉണ്ടാക്കുന്നില്ല. ഇത് സാധാരണ വിര രോഗത്തിനു വാങ്ങി കഴിക്കുന്ന അതേ ഗുളിക തന്നെയാണ്. ഒരു വയസ് മുതല്‍ രണ്ട് വയസ് വരെ അര ഗുളികയും അതിനു മുകളില്‍ ഒരു ഗുളികയുമാണ് നല്‍കുക. സമൂഹത്തില്‍ നിന്നും പൂര്‍ണ്ണമായും വിരവിമുക്തമാക്കാനുളള പരിപാടിയുമായി മുഴുവന്‍ കുട്ടികളും രക്ഷിതാക്കളും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍ രാജാറാമിനെ കൂടാതെ എല്‍ എച് ഐ സൗദാമിനി, എ ആര്‍ ജൂനിയര്‍ ജെ എച് ഐ കെ ബാബു എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Students, Distribution, General-Hospital, Doctor, School, Health, Side Effects, Anemia Disease, Albendazole Tablet, Albendazole tablet distribution on 10.